രാവിലെ ജോലിക്ക് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ ഉച്ചഭക്ഷണം പൊതിഞ്ഞു നല്‍കുന്നത് സാധാരണയാണ്. ഉച്ചഭക്ഷണത്തിന് ചെലവാക്കുന്ന പണം ലാഭിക്കുകയും ഒപ്പം പുറത്തെ ഭക്ഷണം കഴിച്ച് വയര്‍ കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.
എന്നാല്‍ ഭാര്യ നല്‍കുന്ന ഉച്ചഭക്ഷണം മറ്റൊരാള്‍ക്ക് മറിച്ച് വിറ്റാലോ…. എന്തായിരിക്കും അവസ്ഥ. കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതിശയം തോന്നിയേക്കാം. എന്നാല്‍,സംഭവം സത്യമാണ് , രാവിലെ കൊടുത്തു വിട്ടിരുന്ന ഭക്ഷണത്തെ പറ്റി ഭര്‍ത്താവ് ആദ്യം അഭിപ്രായം പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിനെ കുറിച്ച് ഒന്നും പറയാതെയായി, അതാണ് ഭാര്യക്ക് സംശയത്തിന് ഇടയായത്. ഒരിക്കല്‍ കൂടുതല്‍ ഭക്ഷണം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ നല്ല വിശപ്പാണ് എന്നായിരുന്നു മറുപടി. പിന്നീട് എല്ലാ ദിവസവും കൂടുതല്‍ ഭക്ഷണം കൊണ്ടു പോകാന്‍ തുടങ്ങി. ഒരോ ദിവസവും ഭാര്യക്ക് സംശയം കൂടി വന്നു. തുടര്‍ന്ന് ഇതിന് പിന്നിലുള്ള സത്യം എന്താണെന്ന് അന്വേഷിക്കാന്‍ ഭാര്യ തീരുമാനിച്ചു. അപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും വീട്ടില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ‘സൈഡ് ബിസിനസ്സി’നെ കുറിച്ച് അവര്‍ അറിഞ്ഞത്. ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന താങ്കളെ ഞാന്‍ അഭിന്ദിക്കുന്നു പക്ഷേ വില അല്‍പം കൂടുതലാണ് എന്ന അവര്‍ പറഞ്ഞു. ആദ്യം യുവതിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് അയാള്‍ വിശദീകരിച്ചപ്പോള്‍ ആണ് ഭര്‍ത്താവിന്റെ സൈഡ് ബിസിനസിനെ കുറിച്ച് അറിയുന്നത്.
ഭാര്യ ഉണ്ടാക്കി കൊടുത്തിരുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു അയാളുടെ പണി. അത് മാത്രമല്ല അവരില്‍ നിന്നും കാശ് വാങ്ങി പുറത്തു നിന്ന് ഫാസ്റ്റ് ഫുഡ് വാങ്ങി കഴിക്കും. സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ഭാര്യ. എന്നാല്‍ ഭര്‍ത്താവിനോട് ഈ കാര്യം ചോദിച്ചപ്പോള്‍ അയാൾ അത് നിഷേധിക്കുകയായിരുന്നു. തന്റെ ഭക്ഷണം മറ്റുള്ളവര്‍ക്ക് വിറ്റ് പണം വാങ്ങി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് തെറ്റല്ലന്നാണ് ഭര്‍ത്താവ് പറയുന്നത്. സമ്പാദ്യത്തില്‍ നിന്ന് പണം എടുത്ത് ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത് എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍ ഈ വാര്‍ത്ത.















