എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം കണ്ണുകള്‍ക്ക് ദോഷകരം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം കണ്ണുകള്‍ക്ക് ദോഷകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2021, 02:49 pm IST
FacebookTwitterWhatsAppTelegram

എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. എയര്‍ കണ്ടീഷണറുകളില്‍ നിന്നും ഉണ്ടാവുന്ന കൃത്രിമ വായുവും താപനില വ്യതിയാനവും മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം, അതിലോല അവയവമായ കണ്ണ്, പ്രതിരോധ ശേഷി എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

തുടര്‍ച്ചയായി എ.സിയിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ‘ഡ്രൈ ഐ’, ‘ഡ്രൈ ഐ സിന്‍ഡ്രോം’ എന്നീ രോഗങ്ങള്‍ കണ്ടുവരുന്നതായും ഡോക്ടർമാർ പറയുന്നു. കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത, കരുകരുപ്പ്, ഒട്ടിപിടിക്കല്‍, ചൊറിച്ചില്‍, പുകച്ചില്‍, തുടര്‍ച്ചയായി വെള്ളം വരല്‍, കാഴ്ച മങ്ങല്‍, വായനയുടെ വേഗതക്കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ അളവിലും ഗുണനിലവാരമുള്ള കണ്ണുനീരും ആവശ്യമാണ്. എന്നാല്‍ എ.സിയുടെ ദീര്‍ഘകാല ഉപയോഗം മൂലം കണ്ണിലെ ടിയര്‍ ഫിലിമിന്റെ മൂന്ന് ജല പാളികളുടെ ഗുണ നിലവാരത്തിലും അളവിലും മാറ്റം സംഭവിക്കും.

എയര്‍ കണ്ടീഷന്‍ ചെയ്യുന്ന മുറികളിലെ പ്രത്യേകിച്ച് കുറഞ്ഞ താപനിലയുള്ള മുറികളില്‍ ഈര്‍പ്പം നഷ്ടപെടുന്നതും വായു വളരെ വരണ്ടതായി മാറുന്നതും ടിയര്‍ ഫിലിമിന്റെ ജല പാളികളില്‍ ബാഷ്പീകരണം നടക്കുന്നതും കണ്ണുകളെ കൂടുതല്‍ വരണ്ടതാക്കി മാറ്റും. ഇങ്ങനെ ലൂബ്രിക്കേഷന്‍ ഇല്ലാതാക്കുന്ന കണ്ണുകളില്‍ വീക്കം, അണുബാധ എന്നിവക്ക് സാധ്യത കൂടുതലാണ്. കൂടാതെ എയര്‍ കണ്‍ഷനിംഗ് സൗകര്യങ്ങളുടെ മോശം ശുചിത്വം വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വ്യാപനത്തിലും ഇടയാക്കും.

എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകളുടെ ഉപയോഗം കുറയ്‌ക്കുക, 23 ഡിഗ്രി സെല്‍ഷ്യസിലും അതിനുമുകളിലും എസിയുടെ താപനില ക്രമീകരിക്കുക, എ.സിക്ക് അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക എന്നിവ ഒരു പരിധിവരെ പ്രശ്ന പരിഹാരമാകും. എയര്‍കണ്ടീഷന്‍ സംവിധാനമുള്ള മുറികളുടെ മൂലകളില്‍ ഒരു തുറന്ന പാത്രത്തില്‍ ശുദ്ധജലം വയ്‌ക്കുന്നത് നല്ലതാണ്. അതുവഴി മുറിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിനും കണ്ണിനും ഉണ്ടാകാവുന്ന വരള്‍ച്ചയുടെ തോത് കുറക്കുന്നതിനും സഹായിക്കും.

ആവശ്യത്തിന് ദ്രാവകങ്ങള്‍ കഴിക്കുന്നതും, ഏഴ് മുതല്‍ എട്ട് മണിക്കൂറുകള്‍ വരെ ഉറങ്ങുന്നതും, സണ്‍ ഗ്ലാസ് അല്ലെങ്കില്‍ മറ്റ് സംരക്ഷിത കണ്ണടകള്‍ ധരിക്കുന്നതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലൂബ്രിക്കേറ്റിങ്ങ് തുള്ളികള്‍ കണ്ണില്‍ ഒഴികുന്നതും ഗുണം ചെയ്യും. വരണ്ട കണ്ണുകള്‍ ഉണ്ടാകുന്നത് തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നേത്ര അണുബാധ പിടിപെടാനും സാധ്യതയുണ്ട്. ഡ്രൈ ഐ, ഡ്രൈ ഐ സിന്‍ഡ്രോം രോഗത്തിന് ചികിത്സ വൈകുന്നത് കോര്‍ണിയ ഉപരിതലത്തിലെ ഉരച്ചില്‍, കോര്‍ണിയ അള്‍സര്‍, ഗുരുതരമായ കാഴ്‌ച്ച പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies