പാപ്പന്റെ വക വിഷു കൈനീട്ടം; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാപ്പന്റെ വക വിഷു കൈനീട്ടം; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2021, 11:07 am IST
Facebook
Twitter
WhatsAppTelegram

ഷൂട്ടിംഗ് ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി വിഷു കൈനീട്ടം നല്‍കി പ്രിയ താരം സുരേഷ് ഗോപി. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന പാപ്പന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് താരം കൈനീട്ടം നല്‍കിയത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം സെറ്റില്‍ തിരിച്ചെത്തിയത്. വിഷു സമയത്ത് സെറ്റിലെത്തിയ താരം അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം കൈനീട്ടം നല്‍കിയാണ് സെറ്റില്‍ വിഷു ആഘോഷമാക്കിയത്. സെറ്റിലെ വിഷുആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ശ്രദ്ധ നേടിയിട്ടുണ്ട്. സുരേഷ് ഗോപിയില്‍ നിന്ന് വിഷു കൈനീട്ടം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ നടിമാരായ കനിഹയും നീത പിള്ളയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഏറെ പ്രത്യേകതകയുള്ള കൈനീട്ടം ഏറെ പ്രിയപ്പെട്ട പാപ്പനില്‍ നിന്നും എന്നാണ് ചിത്രം പങ്കുവെച്ച് നീത കുറിച്ചിരിക്കുന്നത്. സുരേഷേട്ടനില്‍ നിന്ന് വിഷു കൈനീട്ടം വാങ്ങി ഈ ദിനം എക്‌സ്ട്ര സ്‌പെഷ്യലായെന്നാണ് ചിത്രം പങ്കുവെച്ച് കനിഹ കുറിച്ചിരിക്കുന്നത്. പാപ്പന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് ചിത്രങ്ങളില്‍ സുരേഷ് ഗോപി അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം കൈനീട്ടം നല്‍കിയത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്.

സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയ രാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം.

Share
Tweet
SendShare

More News from this section

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies