മുംബൈ: ഇന്ത്യൻ ബാഡ്മിന്റനെ ലോകവേദിയിലെത്തിച്ച സൈന നെഹ്വാളിന്റെ ജീവിത കഥ റീലീസിംഗിന് ഒരുങ്ങുന്നു. പരിണീതി ചോപ്ര നായികയായി സൈനയുടെ പോരാട്ടം ആരാധകരിലേക്ക്. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസാകുന്നത്. ഏപ്രിൽ 23ന് ആമസോൺ പ്രൈമിലാണ് സൈന എന്ന് തന്നെ പേരിട്ട ചിത്രം റിലീസാകുന്നത്.
സൈന നെഹ്വാളെന്ന വനിതാ താരത്തിന്റെ പോരാട്ടം, ജീവിതത്തിലെ ഉയർച്ച താഴ്ച്ചകൾ, കളിക്കളത്തിലെ നിരാശയും ആവേശവും വിജയാഹ്ലാദവുമെല്ലാം സന്നിവേശി ക്കപ്പെടുകയാണ് . സൈനയെ തന്നിലേക്ക് ആവാഹിക്കാൻ പരിണീതി ചോപ്രയ്ക്കായെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തൽ. ചിത്രത്തിലൂടെ സൈനയ്ക്കൊപ്പം ബാഡ്മിന്റൺ ലോകത്തിന്റെ ഭാഗമായ നിരവധി പേരും കഥാപാത്രമായി വരുന്നുണ്ട്.
ആഗോളതലത്തിലിറങ്ങുന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ചതാണെന്ന് പരിണീതി പറയുന്നു. ലോകം മുഴുവൻ ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസമായ സൈനയ്ക്ക് ആരാധകരുണ്ട്. ജീവിച്ചിരിക്കുന്ന, ഇപ്പോഴും കളിക്കളത്തിൽ സജീവമായ ഒരു താരത്തിന്റെ ജീവിതം ചിത്രത്തിലൂടെ പകർന്നാടുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും പരിണീതി പറഞ്ഞു.
Comments