ശ്രീനഗർ: ജമ്മുകശ്മീർ മേഖലയിലെ സൈന്യം ഇനി നീല പതാകകൾ കയ്യിലേന്തും. ജന മനസ്സിൽ ഭീതിയും അസ്വസ്ഥതയും നിറയ്ക്കുന്ന നിറമാണ് ചുവപ്പെന്നും അതിനാലാണ് അത് മാറ്റുന്നതെന്നും സേനാ വിഭാഗം അറിയിച്ചു.
നീലപതാക ഉയർത്തിക്കൊണ്ടായിരിക്കും ജമ്മുകശ്മീരിലെ സൈനിക വാഹനവ്യൂഹങ്ങൾ ഇനി നീങ്ങുക . കശ്മീർ താഴ്വരകളിലെല്ലാം സൈന്യം ഇനി ജനങ്ങളിലേയ്ക്ക് നീല പതാകയു മായിട്ടാണ് ഇറങ്ങുക. ഒപ്പം സൈനിക ക്യാമ്പുകളിലെല്ലാം നീലപതാകകൾ പാറും. ക്യാമ്പ് ചുവരുകളിൽ ജമ്മുകശ്മീരിലെ വിജയിച്ച വ്യക്തികളുടേയും കായിക താരങ്ങളുടേയും ചിത്രങ്ങൾ പതിപ്പിക്കുമെന്നും ലെഫ്.കേണൽ ക്യൂ ഖാൻ വ്യക്തമാക്കി.
സൈന്യത്തിന്റെ പൊതുവേഷത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ലാത്തികൾക്ക് പകരം കയ്യിൽ വിസിലുകളാണുണ്ടാവുക. സൈനിക വാഹനങ്ങളിൽ ജമ്മുകശ്മീരിനെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ പതിപ്പിക്കുമെന്നും ഖാൻ വ്യക്തമാക്കി.
Comments