ന്യൂഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമാണെങ്കിലും രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൊറോണ വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. നാടുകളിലേക്ക് മടങ്ങാൻ കുടിയേറ്റ തൊഴിലാളികൾ അടക്കം റെയിൽവേ സ്റ്റേഷനുകളിൽ തിക്കി തിരക്കുന്ന അവസ്ഥയാണ്. ഇത് കണക്കിലെടുത്താണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാംഘട്ട ലോക്ഡൗണിൽ പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ പൂർണമായി നിർത്തിവെച്ചിരുന്നു.
നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ അതുപോലെ തന്നെ തുടരും. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments