ബിജെപിയ്ക്കെതിരെ അനാവശ്യ വിമരർശനങ്ങളുന്നയിച്ച് വിവാദം സൃഷ്ടിക്കുന്ന നടന് സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്മാറരുതെന്നും ഒരു പട തന്നെ പിന്നിലുണ്ടെന്നും ട്വീറ്റ് ചെയ്താണ് പാർവ്വതി പിന്തുണയുമായെത്തിയത്.
‘സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.’എന്നാണ് പാർവതി ട്വീറ്റ് ചെയ്തത്. തന്റെ ഫോൺ നമ്പർ ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തെന്ന സിദ്ധാഥിന്റെ ട്വീറ്റും പാർവതി പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപിയ്ക്കെതിരെ അനാവശ്യപ്രസ്താവനയുമായി സിദ്ധാർത്ഥ് വിവാദത്തിലേക്ക് എത്തിയത്. ഇതേ തുടർന്ന് തമിഴ്നാട്ടിൽ സിദ്ധാർത്ഥിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷോധം ശക്തമാണ് . ഈ സാഹചര്യത്തിലാണ് പാർവ്വതി സിദ്ധാർത്ഥിന് പിന്തുണയുമായി എത്തിയത്.
Comments