കുമ്പള: വിദ്യാർത്ഥിനിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി അഷ്മിതയാണ് മരിച്ചത്. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭൻ- വിമല ദമ്പതികളുടെ മകളാണ് അഷ്മിത . വീട്ടുമുറ്റത്തെ കിണറ്റിലാണ് അഷ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. ഏറെ നേരം കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.
Comments