ന്യൂഡൽഹി: ഇന്ത്യക്കായി ജർമ്മനിയിൽ നിന്നും കൂടുതൽ സഹായം. ഓക്സിജൻ സംഭരിക്കാൻ ശേഷിയുള്ള ക്രയോജനിക് കണ്ടെയ്നറുകളാണ് ഇന്ത്യയിലെത്തിച്ചത്. ഡൽഹി വിമാനത്താവളത്തിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ജർമ്മനിയുടെ സഹായമെത്തിയത്. ജർമ്മനിയുടെ സഹായം എത്തിയത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് ക്രയോജനിക് കണ്ടെയ്നറുകളെത്തിയത്. ആദ്യഘട്ടത്തിൽ ജർമ്മനി നേരിട്ട് ഓക്സിജൻ കോൺസൻട്രേറ്ററുകളും മരുന്നുകളും എത്തിച്ചിരുന്നു. ഇന്ത്യക്ക് വേണ്ട ഉപകരണങ്ങളും മറ്റ് സന്നാഹങ്ങളും ജർമ്മൻ സായുധ സേനാ വിഭാഗങ്ങളാണ് ഏകോപിപ്പിക്കുന്നത്. ജർമ്മനി നടത്തുന്ന കൊറോണ പ്രതിരോധ സഹായങ്ങളെപറ്റി ഇന്ത്യയിലെ അംബാസഡർ വാൾട്ടർ.ജെ. ലിൻഡ്നർ വിശദമാക്കിയിരുന്നു. ജർമ്മനിയിൽ നിന്നും എത്തിക്കുന്ന സഹായങ്ങൾക്കൊപ്പം ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജർമ്മൻ കമ്പനികളും അത്യാധുനിക സംവിധാനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള പരിശ്രമത്തിലാണെന്നും ലിൻഡ്നർ വ്യക്തമാക്കി.
Comments