ഓസീസ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടു പോയ സംഭവം; കാമുകിയുടെ സഹോദരനടക്കം നാല് പേര്‍ പിടിയില്‍
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസീസ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടു പോയ സംഭവം; കാമുകിയുടെ സഹോദരനടക്കം നാല് പേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 04:20 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കാമുകിയുടെ സഹോദരന്‍ അറസ്റ്റില്‍. മക്ഗില്ലിന്റെ കാമുകി മരിയ ഒ മെഗാഹെറിന്റെ സഹോദരന്‍ മാരിനോ സോറ്റിറോപൗലോസ് ആണ് അറസ്റ്റിലായത്. മാരിനോ അടക്കം നാല് പേരെയാണ് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിന് രാത്രി പടിഞ്ഞാറന്‍ സിഡ്‌നിയിലെ ബ്രിഗ്ലിയില്‍ വച്ചായിരുന്നു മക്ഗില്ലിനെ നാലംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. നഗരത്തിന് പുറത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയ അക്രമികള്‍ മക്ഗില്ലിനെ മര്‍ദിക്കുകയും വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. ഒരു മണിക്കൂറിന് ശേഷം അവര്‍ മക്ഗില്ലിനെ വിട്ടയക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റില്ലെങ്കിലും, ഭയം മൂലം ആറ് ദിവസം കഴിഞ്ഞാണ് മക്ഗില്‍ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ അക്രമികളെ തിരിച്ചറിഞ്ഞ പോലീസ് 27, 29 42, 46 പ്രായമുള്ള നാലു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ലെഗ് സ്പിന്നറായ മക്ഗില്‍ ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 208ഉം ഏകദിനത്തില്‍ ആറ് വിക്കറ്റും വീഴ്‌ത്തി. 2008ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 50കാരനായ മക്ഗില്‍ 2011ല്‍ ബിഗ് ബാഷ് ലീഗില്‍ കളിച്ചിരുന്നു.

Share
Tweet
SendShare

More News from this section

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

Latest News

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

എഫ്-35 വില്‍ക്കാന്‍ അമേരിക്കയുടെ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്യു-57-ലും തീരുമാനമായില്ല: വ്യോമസേനാ മേധാവി

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies