ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ചരിത്രനേട്ടം; 10 ട്രില്യൺ യെൻ നിക്ഷേപ ലക്ഷ്യം, 120-ഓളം കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ചരിത്രനേട്ടം; 10 ട്രില്യൺ യെൻ നിക്ഷേപ ലക്ഷ്യം, 120-ഓളം കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 02:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ നയതന്ത്ര പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകായ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സാമ്പത്തികം, പ്രതിരോധം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്ന നിർണായക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ 10 ട്രില്യൺ യെൻ നിക്ഷേപം ലക്ഷ്യമിട്ട് മുന്നോട്ടുപോകാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.

ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ നിക്ഷേപം, വ്യവസായം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യ വികസനം, ശുദ്ധ ഊർജ്ജം തുടങ്ങിയ മേഖലകളിൽ 120-ഓളം കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. 17 തന്ത്രപ്രധാന മേഖലകളിൽ ജപ്പാൻ വൻ നിക്ഷേപത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു.

ചർച്ചകൾക്കിടെ ജപ്പാൻ പ്രധാനമന്ത്രി സനായെ തകായ്ച്ചി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വലിയേട്ടൻ” എന്ന് വിശേഷിപ്പിച്ചപ്പോൾ, മോദി സനായെയെ “എന്റെ അനിയത്തി” എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. ഇരു നേതാക്കളുടെയും ആത്മബന്ധം വ്യക്തമാക്കുന്നതാണ് അഭിസംബോധന.

ഹരിത ഊർജ്ജ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം, ബയോഗ്യാസ്, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവയിൽ സംയുക്ത പദ്ധതികൾ നടപ്പാക്കും. രാജ്യത്ത് 1,000 ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിലും ജപ്പാൻ സഹകരിക്കും.

ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും ഊർജ്ജ പ്രതിസന്ധികളും നേരിടാൻ ഇന്ത്യയും ജപ്പാനും സംയുക്ത ഊർജ്ജ സുരക്ഷാ പദ്ധതിക്ക് രൂപം നൽകും. ആഗോള ക്ലീൻ എനർജി രംഗത്ത് ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്നും, ഹരിത ഊർജ്ജ വിപ്ലവത്തിന് ഇന്ത്യയും ജപ്പാനും ഒരുമിച്ച് നേതൃത്വം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അന്താരാഷ്‌ട്ര ഊർജ്ജ രംഗത്ത് ഇന്ത്യയ്‌ക്ക് വലിയ പിന്തുണയും ജപ്പാൻ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര ഊർജ്ജ ഏജൻസിയിലെ (IEA) പൂർണ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ജപ്പാൻ പിന്തുണ നൽകുമെന്നും ജപ്പാൻ പ്രധാനമന്ത്രി വ്യക്തമാക്കി.

നിക്ഷേപം, ഇന്നൊവേഷൻ, സാങ്കേതിക സഹകരണം എന്നിവയിലൂടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സുരക്ഷയും വളർച്ചയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു. ‘വികസിത ഭാരത് 2047’ എന്ന ഇന്ത്യയുടെ ദീർഘകാല വികസന കാഴ്ചപ്പാടിന് ജപ്പാന്റെ പൂർണ പിന്തുണയും സനായെ തകായ്ച്ചി പ്രഖ്യാപിച്ചു.

അടുത്ത വർഷം ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജപ്പാൻ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചതായും ജപ്പാൻ പ്രധാനമന്ത്രി അറിയിച്ചു.

Tags: japanIndia
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies