തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 04:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞതിനെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. സ്റ്റേഷൻ നവീകരണത്തിനും പുതിയ കെട്ടിട നിർമ്മാണത്തിനുമായി കൊണ്ടുവന്ന യന്ത്രമാണ് നിയന്ത്രണം വിട്ട് ചെരിഞ്ഞ് ട്രാക്കിന് മുകളിലേക്ക് പതിച്ചത്.

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം പൈലിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. യന്ത്രം ചെരിഞ്ഞ് നേരിട്ട് റെയിൽവേ ലൈനിൽ തട്ടിയതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആ പ്ലാറ്റ്ഫോമിലേക്കുള്ള ഗതാഗതം ഉടൻ നിർത്തിവയ്‌ക്കുകയായിരുന്നു.

അപകടം നടന്ന സമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചുവിടാനാണ് സാധ്യത. മറ്റു ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലും വിപുലമായ വികസന-നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പൈലിങ് ജോലികൾ നടക്കുന്നത്. ജോലിക്കിടെ യന്ത്രത്തിന്റെ ബാലൻസ് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ട്രാക്കിലേക്ക് മറിഞ്ഞ യന്ത്രം മാറ്റാൻ അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ട്. ഹെവി റിക്കവറി ഉപകരണങ്ങൾ ഉപയോഗിച്ച് യന്ത്രം ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോയെന്നതും പരിശോധിക്കുന്നുണ്ട്.

Tags: RailwayThiruvananathpuram
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies