മിക്ക മലയാള സിനിമകളിലും നായികയ്ക്കും നായകനുമൊപ്പം ഒരു കുട്ടി പട്ടാളം ഉണ്ടാകാറുണ്ട്. അങ്ങിനെ കുട്ടി താരങ്ങളായി എത്തിയവരെല്ലാം തന്നെ ഇന്ന് മലയാള സിനിമയില്‍ അറിയപ്പെടുന്ന താരങ്ങളായി മാറിയിട്ടുമുണ്ട്. യോദ്ധാ എന്ന ചിത്രത്തില്‍ അരുശുമൂട്ടില് അപ്പുക്കുട്ടനേയും തൈപ്പറമ്പില്‍ അശോകനേയും റിമ്പോച്ചെയേയും വിക്രുവിനേയുമൊക്കെ മലയാളികള്‍ ഏറ്റെടുത്തിരുന്നു.
അതില്‍ കാവിലെ പാട്ട് മത്സരത്തിലും ചെസ് മത്സരത്തിലും മോഹന്‍ലാലിനൊപ്പം നിന്ന വിക്രു എന്ന കുട്ടി താരമാണ് വിനീത് അനില്‍. 1987 മുതലാണ് ബാലതാരമായി വിനീത് അനില്‍ അഭിനയിച്ചു തുടങ്ങിയത്. എഴുതാപ്പുറങ്ങള്‍ ആയിരുന്നു ആദ്യ ചിത്രം.
പിന്നീട് തനിയാവര്‍ത്തനം, അഥര്‍വ്വം, നെറ്റിപ്പട്ടം, വാസ്തുഹാര, ആനവാല്‍മോതിരം, ഏഴരപ്പൊന്നാന, യോദ്ധാ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലും ബാലതാരമായി വിനീത് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമയില്‍ സജീവമല്ലാതിരുന്ന വിനീത് വിദേശത്ത് ഏറെനാള്‍ ജോലി ചെയ്തതിന് ശേഷമാണ് വീണ്ടും സിനിമാ ലോകത്തേക്ക് വിനീത് എത്തിയത്. അഞ്ച് വര്‍ഷത്തോളം ബാലതാരമായി സിനിമയിലുണ്ടായിരുന്ന വിനീത് 2017-ല്‍ കവിയുടെ ഒസ്യത്ത് എന്ന ചിത്രം സംവിധാനം ചെയ്താണ് വീണ്ടും തിരിച്ചെത്തിയത്.
ശ്രദ്ധേയ സിനിമാ നിരൂപകന് വിജയകൃഷ്ണന് തിരക്കഥയൊരുക്കിയ ഈ ചിത്രത്തില്‍ പ്രകാശ് ബാരെ, സംഗീത മോഹന്‍, ജിത്തു ജോണി, അരുണ്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിയായ വിനീത് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഹ്രസ്വചിത്രങ്ങളും മ്യൂസിക് വീഡിയോകളും ഒരുക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കണ്വിഴിഞ്ഞാല് എന്ന തമിഴ് മ്യൂസിക് വീഡിയോയാണ് ഏറ്റവും ഒടുവില്‍ വിനീത് അനില്‍ സംവിധാനം ചെയ്തത്. ആറോളം മ്യൂസിക് വീഡിയോകള്‍ വിനീത് ഒരുക്കിയിട്ടുണ്ട്.
Comments