വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ ഇതാ...
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടിക്കൈകൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 02:49 pm IST
FacebookTwitterWhatsAppTelegram

ചൂടുകാലത്ത് വിവിധ തരത്തിലുളള ചര്‍മ്മ പ്രശ്നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാത്രമല്ല, അമിതമായ വിയര്‍പ്പിനും കാരണമാകുന്നു. ശരീര താപനില തണുപ്പിക്കാന്‍ വിയര്‍പ്പ് ഒരു സാധാരണ പ്രക്രിയയാണെങ്കിലും ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അമിതമായ വിയര്‍പ്പ്  വസ്ത്രങ്ങളിലെ ദുര്‍ഗന്ധത്തിനും കറയ്‌ക്കും കാരണമാകുന്നു. ഡിയോഡറന്റുകള്‍ പ്രയോഗിക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കും. വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ എളുപ്പത്തില്‍ കളയാനുള്ള ചില പൊടി കൈകള്‍ അറിഞ്ഞിരിക്കാം.

ആസ്പിരിന്‍ ഗുളികകള്‍

നിങ്ങളുടെ കോട്ടണ്‍ വസ്ത്രങ്ങളില്‍ വിയര്‍പ്പ് തട്ടി മഞ്ഞനിറമാകുന്നുണ്ടെങ്കില്‍, ആസ്പിരിന്‍ ഗുളികകള്‍ ഉപയോഗിച്ച് അവ വൃത്തിയാക്കാനാകും. 2-3 ആസ്പിരിന്‍ ഗുളികകള്‍, 2 ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവ മാത്രം മതി. ടാബ്ലറ്റുകള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുത്തുക. ഇത് തുണിയില്‍ പ്രയോഗിച്ച് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് സൗമ്യമായി സ്‌ക്രബ് ചെയ്യുക. അതിനുശേഷം കറ ഒഴിവാക്കാന്‍ സാധാരണ വെള്ളത്തില്‍ കഴുകുക.

നാരങ്ങാ നീര്

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ അസിഡിറ്റി സ്വഭാവമുള്ളതാണ്. ഇത് വസ്ത്രങ്ങളില്‍ നിന്ന് കറയും മറ്റും നീക്കംചെയ്യാന്‍ മികച്ചതാണ്. 4-5 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, അര കപ്പ് വെള്ളം എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ നാരങ്ങ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വെള്ളം ചേര്‍ക്കുക. ഇത് കറയില്‍ ഒഴിച്ച് ഒരു മണിക്കൂര്‍ വിടുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് പതിവുപോലെ കഴുകുക.

ബൈകാര്‍ബ് സോഡ

എത്ര കഠിനമായ കറ നീക്കാനും നിങ്ങള്‍ക്ക് സോഡ ഉപയോഗിക്കാം. 3-4 ടേബിള്‍സ്പൂണ്‍ ബൈകാര്‍ബ് സോഡ, ഒരു കപ്പ് ചെറുചൂടുള്ള വെള്ളം എന്നിവയാണ് വേണ്ടത്. ഒരു കപ്പില്‍ രണ്ട് ചേരുവകളും ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് വസ്ത്രങ്ങളിലെ കറകളില്‍ ഒഴിക്കുക. നിങ്ങളുടെ കൈ ഉപയോഗിച്ച് സ്‌ക്രബ് ചെയ്ത ശേഷം തുണി സാധാരണ വെള്ളത്തില്‍ കഴുകുക.

ഓക്സിജന്‍ ബ്ലീച്ച് സ്റ്റെയിന്‍ റിമൂവര്‍

വസ്ത്രത്തിലെ വിയര്‍പ്പ് കറ നീക്കാന്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഓക്സിജന്‍ ബ്ലീച്ച് സ്റ്റെയിന്‍ റിമൂവര്‍ പരീക്ഷിക്കാം. ഇത് സാധാരണ ബ്ലീച്ചിനേക്കാള്‍ കറകള്‍ വൃത്തിയാക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ ഓക്സിജന്‍ ബ്ലീച്ച് സ്റ്റെയിന്‍ റിമൂവര്‍, അര കപ്പ് വെള്ളം എന്നിവയാണ് ആവശ്യം. രണ്ട് ചേരുവകളും ഒരു കപ്പില്‍ മിക്സ് ചെയ്യുക. കറകളില്‍ ഒഴിക്കുക. 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക.

ഹൈഡ്രജന്‍ പെറോക്സൈഡ്

ഡെനിം ജാക്കറ്റുകളോ യോഗ പാന്റുകളോ ആകട്ടെ ഏത് തരത്തിലുള്ള തുണിയില്‍ നിന്നും കറകള്‍ നീക്കാന്‍ ഫലപ്രദമാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. 1 ടേബിള്‍സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ്, അര കപ്പ് വെള്ളം, 1 ടീസ്പൂണ്‍ ബൈകാര്‍ബണേറ്റ് സോഡ എന്നിവയാണ് ആവശ്യം. മൂന്ന് ചേരുവകളും ഒരു പാത്രത്തില്‍ കലര്‍ത്തുക. കറ പിടിച്ച തുണി ഈ ലായനിയില്‍ ഏകദേശം 10 മിനിറ്റ് മുക്കിവയ്‌ക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് പതിവുപോലെ കഴുകുക.

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies