24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, 1045 യൂണിറ്റുകൾ :കൊറോണ മഹാമാരിയിൽ വിശ്രമമില്ലാതെ സേവാഭാരതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, 1045 യൂണിറ്റുകൾ :കൊറോണ മഹാമാരിയിൽ വിശ്രമമില്ലാതെ സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2021, 09:43 am IST
FacebookTwitterWhatsAppTelegram

തൃശൂർ :  മഹാമാരി കേരളത്തെ വരിഞ്ഞ് മുറുക്കുമ്പോൾ പകച്ച് നിൽക്കാതെ സേവനരംഗത്ത് സജീവമായി സേവാഭാരതി.24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, ആശുപത്രി സേവനങ്ങൾക്കായി രോഗികൾക്ക് സഞ്ചരിക്കാൻ നൂറുകണക്കിന് മറ്റ് വാഹനങ്ങൾ,അവശത അനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ,രക്തദാനം ചെയ്യാൻ കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് പ്രവർത്തകർ തുടങ്ങി അവശ്യ സേവനങ്ങൾ ഒരു ഫോൺ കോളിനപ്പുറമെത്തിച്ച് കേരളത്തിൽ ഉടനീളം ആശ്വാസം പകരുകയാണ് സേവാഭാരതി.

14 ജില്ലകളിലായി 1045 യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കാൾ സെന്ററുകളും ,നഗര,ഗ്രാമ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ,  കോവിഡ് വാക്സിൻ  രജിസ്ട്രേഷൻ ക്യാമ്പുകൾ , ക്വാറന്റൈൻ കേന്ദ്രങ്ങൾ , കൗൺസിലിംഗ് , ടെലിമെഡിസിൻ, പ്രതിരോധ മരുന്നുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, കൊറോണ മൂലം മരണപ്പെട്ടവരെ ദഹിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തങ്ങളിലാണ്  സേവാഭാരതി സജീവ ശ്രദ്ധ നൽകുന്നത്.

സേവാഭാരതിയോട് അനുബന്ധിച്ച് വിദ്യാനികേതൻ സ്കൂളുകൾ , ട്രസ്റ്റ് കെട്ടിടങ്ങൾ എന്നിവ ആവശ്യമെങ്കിൽ കൊറോണ സെന്ററുകളാക്കാൻ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട് . ഇത്തരം കേന്ദ്രങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവർത്തകരെ തയ്യാറാക്കൽ , ഭക്ഷണം , മരുന്നുകൾ , താമസ സൗകര്യം ഒരുക്കൽ എല്ലാം സേവാഭാരതി മുൻകൈയെടുത്ത് തയ്യാറാക്കിയിട്ടുണ്ട്.

സേവാഭാരതി നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് വൻ ജന പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിൽ ഉടനീളമുള്ള ഓരോ ഹെല്പ് ഡെസ്കിലും നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ബന്ധപ്പെടുന്നത്. വരും ദിവസങ്ങളിൽ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സേവാഭാരതി അറിയിച്ചിട്ടുണ്ട്.

Tags: SevabharatiCOVID-19
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies