ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ചവിട്ടിയാല്‍ ദോഷമുണ്ടോ ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ചവിട്ടിയാല്‍ ദോഷമുണ്ടോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

ക്ഷേത്രദര്‍ശനത്തില്‍ പോകുമ്പോള്‍ അധിക ആളുകള്‍ക്കും സംഭവിക്കുന്ന ഒന്നാണ് പുറത്തുള്ള ബലിക്കല്ലില്‍ അറിയാതെ ചവിട്ടി പോകുന്നത്. എന്നാല്‍ അതിനു ശേഷം അതുമൂലം എന്തെങ്കിലും ദോഷം സംഭവിക്കുമോ എന്ന പേടിയായിരിക്കും നമ്മുടെ മനസ്സില്‍. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന ഒരാശങ്കയാണ് ഇത്തരം പ്രവൃത്തികള്‍ ദോഷഫലങ്ങളുണ്ടാക്കുമോ എന്നത്. എന്നാല്‍ അത് പരിഹാരമില്ലാത്ത തെറ്റൊന്നുമല്ല എന്ന് മനസിലാക്കണം.

ഇതുമൂലം ദോഷാനുഭവങ്ങള്‍ക്ക് സാക്ഷ്യമാകേണ്ടി വരികയുമില്ല. എന്നാല്‍ ബലിക്കല്ലില്‍ അറിയാതെ സ്പര്‍ശിക്കുന്നതിനു പരിഹാരമുണ്ട്. മതില്‍ക്കെട്ട്, പുറത്തെ പ്രദിക്ഷണ വഴി, പുറബലി വട്ടം, ചുറ്റമ്പലം, .അകത്തെ പ്രദക്ഷിണ വഴി, അകബലി വട്ടം, ശ്രീകോവില്‍ എന്നീ ഏഴു ആവരണങ്ങളാണ് ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തിരിക്കുന്നത്. സാധാരണ പുറത്തെയും അകത്തെയും പ്രദക്ഷിണ വഴികളിലാണ് ബലിക്കല്ലുകള്‍ ഉണ്ടാവുക.

ദേവന്റെ വികാരങ്ങളുടെ മൂര്‍ത്തിമദ്ഭാവങ്ങളാണ് ബലിക്കല്ലുകള്‍ എന്നാണ് ക്ഷേത്ര സങ്കല്‍പ്പത്തില്‍ പറയുന്നത്. ദേവനു ചുറ്റും ഊര്‍ജവലയങ്ങള്‍ നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ അവ മുറിഞ്ഞാല്‍ വികാരങ്ങളുടെ മൂര്‍ത്തികളായ ഗന്ധര്‍വ്വന്മാര്‍ നമ്മെ ബാധിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ നടവഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേക്കു പ്രസരിക്കുന്നതിനാല്‍ നടവഴിയിലൂടെ കടന്നുപോകാമെന്നതിനാലാണ് ക്ഷേത്ര പ്രദക്ഷിണത്തിനായി നിശ്ചിതമായ ഒരു നടവഴി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. പരസ്പരം ബന്ധിച്ചു നിന്നു ദേവനിലേക്ക് അന്തര്‍മുഖരായി ധ്യാനാവസ്ഥയില്‍ കഴിയുന്ന മൂര്‍ത്തികളായ ബലിക്കല്ലുകളെ പ്രദക്ഷിണത്തിനിടെ ഇടമുറിഞ്ഞും ചവുട്ടിയും ധ്യാനം തടസപ്പെടുത്തരുതെന്നാണ് ശാസ്ത്രം.

ഇതിനാലാണ് ബലിക്കല്ല് അറിയാതെ ചവിട്ടുകയോ, പരിഹാരമായി തൊട്ടു തലയില്‍ വയ്‌ക്കുകയോ ചെയ്യരുതെന്നു പറയുന്നത്. ഭക്തര്‍ക്ക് തൊടാനുള്ളതല്ല ബലിക്കല്ല് എന്ന യാഥാര്‍ഥ്യം ഓരോരുത്തരും മനസിലാക്കിയിരിക്കണം. അറിയാതെ ബലിക്കല്ലില്‍ സ്പര്‍ശിക്കാനിടയായാല്‍ പരിഹാരമായി ‘ കരചരണകൃതം വാക്കായജം കര്‍മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധം വിഹിതമിഹിതം വാ സര്‍വ്വമേതല്‍ ക്ഷമസ്വ ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശം ഭോ ‘ ഈ മന്ത്രം മൂന്നു വട്ടം ജപിച്ചാല്‍ മതിയാകുമെന്നാണ് പുരാണങ്ങളിൽ പറയുന്നത് . ഇതോടെ ബലിക്കല്ലില്‍ ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും. അറിയാതെ പോലും ബലിക്കല്ലില്‍ ചവിട്ടിയാല്‍ ഒരിക്കലും ബലിക്കല്ല് തൊട്ടു തലയില്‍ വയ്‌ക്കരുത്. ഈ മന്ത്രജപത്തിനു ശേഷം മൂര്‍ത്തിയെ മനസില്‍ സ്മരിച്ച് സര്‍വാപരാധം ക്ഷമിക്കണം എന്നു പ്രാര്‍ഥിക്കുക.

 

Tags: Temple
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies