ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു. പ്രതിദിന രോഗബാധിതർ തുടർച്ചയായ മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെയാണ്. 24 മണിക്കൂറിനിടെ 2,67,334 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,54,96,330 ആയി.
രോഗമുക്തി നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 3,89,851 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,19,86,363 പേർ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 4529 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,83,248 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,08,296 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 32,03,01,177 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 18,58,09,302 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments