'ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടൻ' ; നടനവിസ്മയത്തിന് ഇന്ന് പിറന്നാൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടൻ’ ; നടനവിസ്മയത്തിന് ഇന്ന് പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2021, 11:59 pm IST
FacebookTwitterWhatsAppTelegram

കുസൃതി ഒളിപ്പിച്ച കണ്ണുകളും, പ്രണയം നിറഞ്ഞ മുഖവും ,ചരിഞ്ഞുള്ള നടത്തവും – ഇത്രയും കേൾക്കുമ്പോൾ തന്നെ മലയാളികൾ മനസ്സിൽ ഒരു പാട്ട് മൂളും ചങ്കല്ല ,ചങ്കിടിപ്പാണ് ഏട്ടനെന്ന് . അതെ ചങ്കിടിപ്പ് തന്നെയാണ് മോഹൻലാൽ .

1980 ലെ പ്രതിനായകത്വത്തിൽ ആരംഭിച്ച നടന പ്രയാണം ഇന്ന് ഇരുന്നൂറ് കോടി ക്ലബിലാണ് നിൽക്കുന്നത് . അതിനിടയിൽ പ്രണയത്തിന്റെ ,നർമ്മത്തിന്റെ , ശൃംഗാരങ്ങളുടെ ,വില്ലത്തരത്തിന്റെ പല മാനറിസങ്ങളും മലയാളി കണ്ടു കഴിഞ്ഞു. ഇപ്പോൾ സംവിധാന കലയിലേക്കും പിച്ചവച്ചുകഴിഞ്ഞു ലാലേട്ടൻ.

കിലുക്കത്തിലെ ജോജി മലയാളിയെ ഏറെ ചിരിപ്പിച്ചപ്പോൾ ,തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും,പാദമുദ്രയിലെ മാതു പണ്ടാരവും മനസ്സിൽ ഒളിപ്പിച്ച പ്രണയങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചു . ജീവിക്കാൻ മോഹം തോന്നുന്നുവെന്ന് പറഞ്ഞ ചിത്രത്തിലെ വിഷ്ണുവിനെ കണ്ട് കണ്ണ് തുടച്ചവരും മലയാളികൾ തന്നെ .

നായികയുമായി ബാറിലിരുന്ന് പ്രണയിക്കുന്ന സുഖമോ ദേവിയിലെ സണ്ണിയുടെ ധൈര്യം മലയാള സിനിമയിൽ ഇന്നു വരെ ഒരു കാമുകനും കാട്ടിയിട്ടില്ല . പലരും രഹസ്യമായെങ്കിലും ആഗ്രഹിച്ചിരുന്നു സ്വന്തം കാമുകിയുമൊത്ത് ഇത്തരമൊരു അവസരമെന്നതും സത്യം .

ഐ വി ശശിയുടെ ദേവാസുരത്തിൽ ദേവനും,അസുരനും ഒരുമിച്ച മംഗലശേരി നീലകണ്ഠനായി മോഹൻലാൽ മീശ പിരിച്ചെത്തിയപ്പോൾ അത് പൗരുഷത്വത്തിന്റെ പ്രതീകമായി മാറി . ഫ്യൂഡൽ തെമ്മാടി എന്ന വിശേഷണത്തെ മനസ്സുകൊണ്ട് സ്വീകരിച്ച നായകനായിരുന്നു ദേവാസുരത്തിലേത് . നിസഹായായ നായികയെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിക്കുമ്പോൾ ജയിക്കാൻ മാത്രം ജനിച്ചതാണോ ഈ നായകൻ എന്ന സംശയം പോലും നമ്മിൽ ഉണരും .

‘ ആനി മോനെ സ്നേഹിക്കുന്നപോലെ മാഗിയ്‌ക്ക് എന്നെ സ്നേഹിക്കാമോ ‘ എന്ന് ചോദിക്കുന്ന ദശരഥത്തിലെ രാജീവ് മേനോനെ കണ്ട് മക്കളെ കൂടുതൽ ചേർത്ത് പിടിച്ച അമ്മമാരും ഉണ്ടായി . എവിടെയോ ഒളിപ്പിച്ച് വച്ച പ്രേമത്തെ മഴയുടെ അകമ്പടിയിൽ ക്ലാരയുടെ കാതിലോതിയ ജയകൃഷ്ണൻ . ഒരിക്കലും ഒരു പെണ്ണിന്റെയും നാശം താൻ മൂലമാകരുതെന്ന് ആഗ്രഹിച്ച മണ്ണാർത്തൊടിയിലെ ജയകൃഷ്ണന്റെ വിവാഹഭ്യർത്ഥന ക്ലാര നിരസിക്കുമ്പോഴാണ് വിരഹത്തിന്റെ വേദന കാഴ്‌ച്ചക്കാരും അറിഞ്ഞത് .

അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസിനെ കണ്ടതോടെ അധോലോക നായകന്മാരുടെ ആരാധകരായി മാറിയ മലയാളികൾ . അതങ്ങനെ നീണ്ടു ഭൂമിയിലെ രാജാക്കന്മാര്‍, നാടുവാഴികള്‍, ആര്യന്‍, അഭിമന്യു അങ്ങനെ . നീതിയുടെയും ധാര്‍മികതയുടെയും സാമൂഹ്യനന്മയുടെയും ഭാഗത്തു നില്‍ക്കുന്ന സവിശേഷ വ്യക്തികളായിരുന്നു മോഹൻലാലിന്റെ അധോലോക നായകന്മാർ , അത് തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തു.

മലയാളം സിനിമ ആദ്യാമയി 100 കോടിയും 150 കോടിയും 200 കോടിയുപമൊക്കെ കടന്നത് ഈ നടനവിസ്മയത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. പുതിയ കാലത്തും പുലിമുരുകനായും, സ്റ്റീഫൻ നെടുമ്പള്ളിയായും, ജോർജുകുട്ടിയായുമെല്ലാം വിസ്മയിപ്പിച്ചു ലാലേട്ടൻ. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയിട്ടും മോഹൻലാലിന്റെ മാനറിസങ്ങളിൽ യാതൊരു മാറ്റവും കാണാനായില്ല ആരാധകർക്ക്. നെയ്യാറ്റിൻകര ഗോപന് വേണ്ടിയും കുഞ്ഞാലി മരക്കാറിന് വേണ്ടിയും അബ്രാം ഖുറേഷി അബ്രാമിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര.

പലപ്പോഴും മലയാളികൾ എങ്ങനെയൊക്കെ പെരുമാറണമെന്ന് ആഗ്രഹിച്ചോ. പ്രണയിക്കണമെന്ന് ആഗ്രഹിച്ചോ അതൊക്കെയായി മോഹൻലാൽ. മലയാളിയുടെ വിവിധ ഭാവങ്ങളുടെ ഒരു സമ്പൂർണ്ണ സർവകലാശാല .

ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies