അവതാരകയായ രഞ്ജിനി ഹരിദാസിന്റെ പുതിയ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തല മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായുള്ള സൗഹൃദ സംഭാഷണത്തിന് ശേഷം നിമിഷങ്ങൾക്കുള്ളിലാണ് പുതിയ ലുക്കുമായി രഞ്ജിനി എത്തിയത്.
രഞ്ജിനിയുടെ പുതിയ ലുക്ക് ആരാധകരെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു. താൻ അൽപ്പം ബോറടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ഈ ചിത്രം പങ്കുവെച്ചത്. കൃഷ്ണപ്രഭ, രാജ് കലേഷ്, രഞ്ജിനി ജോസ് തുടങ്ങിയവർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
ക്യാപ്ഷന്റെ കൂട്ടത്തിൽ #hairtodaygonetomorrow #baldlook #bucketlist #filter #nsapchat #ranjiniharidas #newlook #picoftheday #jobless തുടങ്ങിയ ഹാഷ്ടാഗുകൾ രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. യഥാർത്ഥത്തിൽ മൊട്ടയടിച്ചതാണോ അതോ ഫിൽറ്റർ ആണോ എന്ന കാര്യത്തിൽ മാത്രമേ ഇനി വ്യക്തത വരുത്താനുള്ളൂ. എന്തായാലും ആരാധാകരെ രഞ്ജിനി ഞെട്ടിച്ചിരിക്കുകയാണ്.
Comments