ജോജു ജോര്‍ജിനെ കുറിച്ചുളള കൃഷ്ണശങ്കറിന്റെ കുറിപ്പ് വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജോജു ജോര്‍ജിനെ കുറിച്ചുളള കൃഷ്ണശങ്കറിന്റെ കുറിപ്പ് വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2021, 11:21 am IST
FacebookTwitterWhatsAppTelegram

കുറച്ചു കഥാപാത്രങ്ങളിലൂടെയാണെങ്കിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ മലയാളവും കടന്ന് തമിഴിലേക്ക് ശക്തമായ ചുവടുവെപ്പ് നടത്തുകയാണ് താരം .ധനുഷ്, കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിര’ത്തില്‍ ഒരു പ്രധാന വേഷത്തില്‍ ജോജുവുമുണ്ട്. ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയാണ്. ജോജുവിനെ കുറിച്ച് നടന്‍ കൃഷ്ണശങ്കര്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്‌ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം. ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല. ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു!അതുപോലെ, മലയാള സിനിമയില്‍ തന്റെ കഠിനാധ്വാനം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്, നിങ്ങള്‍ ഞങ്ങള്‍ക്കൊക്കെ പ്രചോദനമാണ്,” കൃഷ്ണശങ്കര്‍ കുറിക്കുന്നു.

ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ ജോജുവിനെ കൂടാതെ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . സൂപ്പര്‍ ഹിറ്റ് ചിത്രമായ പേട്ടയ്‌ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ഒപ്പം ധനുഷിന്റെ നാല്പതാമത്തെ ചിത്രം എന്ന സവിശേഷതയും ‘ജഗമേ തന്തിര’ത്തിനുണ്ട്. ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തില്‍ ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് നാരായണന്‍ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

Tags: viral postjoju george actor
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies