കൊറോണ ടെസ്റ്റ് വീട്ടില്‍ വെച്ചു ചെയ്യുന്നത് എങ്ങനെ ?
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ ടെസ്റ്റ് വീട്ടില്‍ വെച്ചു ചെയ്യുന്നത് എങ്ങനെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2021, 11:13 am IST
FacebookTwitterWhatsAppTelegram

കൊറോണ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ കൊറോണ പരിശോധന വീട്ടില്‍ വെച്ച് തന്നെ നടത്താവുന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിനായുള്ള അനുമതി നിന്നു നല്‍കി. കോവിസെല്‍ഫ് എന്നാണ് ഈ കൊറോണ ഹോം ടെസ്റ്റ് കിറ്റ് അറിയപ്പെടുന്നത്. വളരെ പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ടെസ്റ്റിന്റെ ഫലം അടുത്ത 15 മിനിറ്റിനകം തന്നെ ലഭിക്കുന്നതാണ്. കൂടാതെ കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് നടത്തി പോസിറ്റീവ് ആയാല്‍ പിന്നെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ ആവശ്യമില്ലെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ക്കും ഇതുപയോഗിച്ച് ടെസ്സ്റ്റ് ചെയ്യാവുന്നതാണ്.

മൂക്കില്‍ നിന്ന് സ്രവമെടുക്കാനുള്ള നേസല്‍ സ്വാബ്,  പ്രീ ഫില്‍ഡ് എക്‌സ്ട്രാക്ഷന്‍ ട്യൂബ്,  ടെസ്റ്റ് കാര്‍ഡ്, ടെസ്റ്റിന് ഉപയോഗിച്ച വസ്തുക്കള്‍ ശേഖരിക്കാനുള്ള ഒരു പൗച്ച് എന്നിവ ഉള്‍പ്പെട്ട ഒരു കിറ്റിന് 250 രൂപയാണ് വില വരുന്നത്. ഇനി ഇതുവഴി എങ്ങനെ ടെസ്റ്റ് ചെയ്യാം എന്നു നോക്കാം. ഇതിനായി ആദ്യം കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. ശേഷം നിങ്ങളുടെ ഫോണില്‍ മൈലാബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ടെസ്റ്റ് കിറ്റ് തുറന്നതിനു ശേഷം ഇതിനു മുകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ലിങ്ക് ചെയ്യുക. പിന്നീട് പ്രീ ഫില്‍ഡ് ബഫര്‍ ട്യൂബ് കിറ്റില്‍ നിന്നും പുറത്തെടുത്ത് നിരപ്പായ പ്രതലത്തില്‍ ലംബമായി നിര്‍ത്തുക.

ഇതിലെ എക്‌സ്ട്രാക്ഷന്‍ ബഫര്‍ ട്യൂബില്‍ അടിയില്‍ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇനി ഇതിന്റെ അടപ്പ് നീക്കി കൈയില്‍ പിടിക്കുക. ഇനി സ്വാബ് പാക്കറ്റില്‍ നിന്നും പുറത്തെടുക്കുക. ഈ സ്വാബിന്റെ തലഭാഗം തൊടരുത്. താഴെ ഭാഗത്ത് മാത്രമേ പിടിക്കാവൂ. ഇനി സ്വാബ് മൂക്കിലേക്ക് കടത്തി സാംപിള്‍ എടുക്കാം. വളരെ സൂക്ഷ്മതയോടെ വേണം മൂക്കില്‍ നിന്ന് സ്വയം സാംപിള്‍ എടുക്കാന്‍. നാസാദ്വാരത്തില്‍ രണ്ടോ നാലോ സെന്റിമീറ്റര്‍ അകത്തേക്ക് സ്വാബ് കടത്തണം. തുടര്‍ന്ന് ഉള്ളില്‍ അഞ്ച് തവണ സ്വാബ് കറക്കി സ്രവം കിട്ടിയെന്ന് ഉറപ്പാക്കണം. ഇതിന് ശേഷം രണ്ടാമത്തെ നാസാദ്വാരത്തിലും ഇതുപോലെ സ്വാബ് കടത്തി സ്രവം ശേഖരിക്കണം. ഇനി ടെസ്റ്റ് ചെയ്യാം. ഇതിനായി സ്രവം അടങ്ങിയ നേസല്‍ സ്വാബ് കിറ്റിലെ പ്രീ ഫില്‍ഡ് എക്‌സ്ട്രാക്ഷന്‍ ട്യൂബില്‍ മുക്കുക. ശേഷം പ്രീ ഫില്‍ഡ് എക്‌സ്ട്രാക്ഷന്‍ ട്യൂബിന്റെ അടിവശത്ത് ഞെക്കിപ്പിടിച്ച് സ്വാബ് പത്തുതവണ കറക്കുക. ഈ സമയത്ത് സ്വാബിന്റെ സ്രവമുള്ള ഭാഗം ട്യൂബിലെ ലായനിയില്‍ മുങ്ങിയിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇനി സ്വാബിന്റെ മുകളില്‍ ഒരു ബ്രേക്ക് പോയിന്റ് കാണാം. അവിടെ വെച്ച് സ്വാബ് പൊട്ടിച്ച് കളയുക.

ലായനിയില്‍ ബാക്കിയുള്ള ഭാഗം നന്നായി അതില്‍ മിക്‌സ് ചെയ്യുക. ഇനി ടെസ്റ്റ് കാര്‍ഡ് തുറക്കുക. ഇത് തുറന്നാല്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ തുറന്നുവെക്കരുത്. ഈ കാര്‍ഡിലേക്ക് ട്യൂബ് ഞെക്കി രണ്ട് വലിയ തുള്ളി വീഴ്‌ത്തുക. ഇനി 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരിക്കുക. 20 മിനിറ്റിനകം തന്നെ റിസള്‍ട്ട് ലഭിക്കും. അളവ് കൂടുതലുള്ള പോസിറ്റീവ് കേസുകള്‍ ആണെങ്കില്‍ ആദ്യത്തെ 15 മിനിറ്റിനകം തന്നെ അറിയാനാകും. എന്നാല്‍ 20 മിനിറ്റിനുശേഷം വരുന്ന റിസള്‍ട്ട് കണക്കില്‍ എടുക്കുകയില്ല. റിസള്‍ട്ട് വന്നാല്‍ ഉടനെ തന്നെ ഫോണില്‍ അലാറം അടിക്കുന്നതാണ്. അപ്പോള്‍ ടെസ്റ്റ് കാര്‍ഡ് ഡിവൈസിന്റെ ചിത്രമെടുക്കുക. ആപ്പ് റിസള്‍ട്ട് വിശകലനം ചെയ്യാനായി കുറച്ചുസമയം കാത്തിരിക്കുക.

ടെസ്റ്റ് കാര്‍ഡ് ഡിവൈസിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലൈനിലും ടി ടെസ്റ്റ് ലൈനിലും വരകള്‍ കണ്ടാല്‍ റിസള്‍ട്ട് പോസിറ്റീവ് എന്ന് ഉറപ്പിക്കാം. നെഗറ്റീവ് റിസള്‍ട്ട് ആണെങ്കില്‍ ഒരു വരെ മാത്രമേ കാണുകയുള്ളൂ. കണ്‍ട്രോള്‍ ലൈനില്‍ ഒന്നും കാണാതിരിക്കുകയും ടി ടെസ്റ്റ് ലൈനില്‍ വരെ കാണുകയും ചെയ്താല്‍ ഫലം ഇന്‍വാലിഡാണ്. കൂടാതെ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്പിലും റിസള്‍ട്ട് ലഭിക്കും. ഇത് ഐ.സി.എം.ആറിന്റെ ഏജന്‍സിയുമായി ബന്ധിപ്പിച്ചിരിക്കും. കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും നെഗറ്റീവ് എന്ന് കാണിക്കുകയാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം.

Tags: COVID-19
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies