ഹെവി ലൈസന്‍സും ഹസാഡ്‌സ് ലൈസന്‍സും കാണിച്ചപ്പോള്‍ അമ്പരന്ന പോലീസുകാരുമുണ്ട്; കരുത്തോടെ വളയം തിരിച്ച് ഡെലീഷ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഹെവി ലൈസന്‍സും ഹസാഡ്‌സ് ലൈസന്‍സും കാണിച്ചപ്പോള്‍ അമ്പരന്ന പോലീസുകാരുമുണ്ട്; കരുത്തോടെ വളയം തിരിച്ച് ഡെലീഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2021, 09:49 am IST
FacebookTwitterWhatsAppTelegram

സൈക്കിളില്‍ തുടങ്ങി ബുളളറ്റ് മുതല്‍ ഏതു വാഹനവും ഓടിക്കാനും പെണ്‍കുട്ടികളും മുന്നിലുണ്ട്. അത്തരത്തില്‍ വാഹനമോടിച്ച് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ് ഡെലീഷ എന്ന ഇരുപത്തിരണ്ടുകാരി. കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്‌ക്ക് പോവുന്ന ഡെലീഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായി മാറിക്കഴിഞ്ഞു. അച്ഛനാണ് ഡെലീഷയുടെ വഴികാട്ടി. കാരണം, മറ്റൊന്നുമല്ല, ടൂ വീലറില്‍ തുടങ്ങി ഫോര്‍ വീലറും ഹെവിയും പാസായി പുഷ്പം പോലെ ടാങ്കര്‍ ലോറി ഓടിക്കുന്ന ഡെലീഷയെ അതിലേയ്‌ക്ക് എത്തിച്ചതും ആ ഇഷ്ടം തിരിച്ചറിഞ്ഞതും അച്ഛന്‍ ഡേവിസ് തന്നെയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എല്ലാ പെണ്‍കുട്ടികളേയും പോലെ സ്‌കൂട്ടിയില്‍ തുടങ്ങിയത്. അച്ഛന്റെ ഡ്രൈവിംഗ് കമ്പം  തനിക്കും ഉണ്ടെന്ന് 9-ാം ക്ലാസ് എത്തിയപ്പോഴേക്കും ഉറപ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന അംബാസിഡറില്‍ ഡ്രൈവിംഗ് പഠിച്ചു തുടങ്ങി.

ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന അച്ഛന്റെ പാര്‍ട് ടൈം ക്ലീനറായി പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പോയി തുടങ്ങി.അന്ന് ഒരുപാട് കാര്യങ്ങള്‍ അച്ഛനില്‍ നിന്നു പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കര്‍ ലോറി. അധികം സ്പീഡില്‍ പോകാന്‍ പറ്റില്ല. സഡന്‍ ബ്രേക്കിംഗ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാല്‍ തീ പിടിക്കാനുള്ള സാധ്യത. അങ്ങനെ കുറേ കാര്യങ്ങള്‍. മറ്റുള്ള വണ്ടികള്‍ പുഷ്പം പോലെ നമ്മളെ ഓവര്‍ടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങള്‍ ഇരട്ടിച്ചത്. അന്നു മറുപടി കിട്ടിയ പലതും മനസിലായില്ലെങ്കിലും ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഭാഗമാകാന്‍ ഹെല്‍പര്‍ പാസ് നേടുക എന്നതായിരുന്നു ആദ്യ കടമ്പ. എങ്ങനെ ലോഡ് നിറയ്‌ക്കണം, അപകടമുണ്ടായാല്‍ എന്തു ചെയ്യണം, മറ്റ് മുന്‍കരുതലുകള്‍ എല്ലാം ഈ കടമ്പയിലൂടെ പഠിച്ചെടുക്കണം.

അതു നേടിയ ശേഷമാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത്. അപകട വണ്ടികൾ ഓടിക്കാൻ വേണ്ട  ഹസാഡ്‌സ് ലൈസന്‍സും സ്വന്തമാക്കി. പിന്നീടങ്ങോട്ട് ഡ്രൈവറായ അച്ഛനെ കിളിയാക്കി ഡെലീഷ ഒഫീഷ്യല്‍ ഡ്രൈവറായി. ലോഡു കൊണ്ടു പോകുന്നതിനിടെ മറക്കാനാകാത്ത അനുഭവങ്ങളുമുണ്ട്. പെണ്‍ ഡ്രൈവറെ കണ്ട് പോലീസുകാര്‍ വട്ടം ചുറ്റിയെത്തിയതും ഹെവി ലൈസന്‍സും ഹസാഡ്‌സ് ലൈസന്‍സും കാണിച്ചപ്പോള്‍ അമ്പരന്നു പോയതും അനുഭവങ്ങളിൽ ഉണ്ട്. ഇനി വോള്‍വോ ബസിന്റെ ലൈസന്‍സും എടുക്കണം എന്നാണ് ഡെലീഷയുടെ ആഗ്രഹം. എംകോം ഫിനാന്‍സിലാണ് ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറായി കയറണം എന്നാണ് ആഗ്രഹം. ട്രീസയാണ് അമ്മ. ശ്രുതി, സൗമ്യ എന്നിവര്‍ സഹോദരിമാരാണ്.

Tags: lady driver
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies