ന്യൂഡൽഹി : കൊറോണ വൈറസിനെ അകറ്റി നിർത്താൻ കൈകളും ശരീരവും വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. സോപ്പോ സാനിറ്റൈസറോ ഇട്ട് കൈ വൃത്തിയാക്കുന്നത് പതിവാക്കണമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ സാനിറ്റൈസർ ഉപയോഗിച്ച് ദേഹം മുഴുവൻ ശുദ്ധീകരിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാക്കുന്നത്.
രൂപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നൽകിയ സാനിറ്റൈസറാണ് വയോധികൻ ശരീരത്തിൽ മുഴുവൻ തേച്ചത്. ഒരു മുറിയ്ക്കകത്ത് കുറച്ച് ആളുകൾ കസേരയിൽ ഇരിക്കുന്നതായി വീഡിയോയിൽ കാണാം. കൃത്യമായ സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. ഈ സമയത്ത് ഒരാൾ വന്ന് എല്ലാവർക്കും സാനിറ്റൈസർ നൽകി. സാനിറ്റൈസർ കിട്ടിയതോടെ വയോധികൻ അത് കൈകളിലും കാലിലും മുഖത്തുമെല്ലാം മാറി മാറി തേയ്ക്കുകയായിരുന്നു. വയോധികന് പ്രത്യേകമായി രണ്ടാമത്തെ തവണയും സാനിറ്റൈസർ നൽകുന്നതായി വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.
*इसका Corona बाल भी बाका नहीं कर सकता 😆😆*
पर #मास्क नीचे नहीं करना था चाचा pic.twitter.com/WVXxGCpMfS
— Rupin Sharma IPS (@rupin1992) May 29, 2021
ഇദ്ദേഹത്തെ കൊറോണ വൈറസ് തൊടാൻ വരെ ഭയപ്പെടും. എന്നാൽ മാസ്ക് താഴ്ത്തരുത് എന്ന മുന്നറിയിപ്പോടെയാണ് രൂപിൻ ശർമ്മ വീഡിയോ പങ്കുവെച്ചത്.
Comments