അംഗീകാര നിറവിൽ ഡികോഡിംഗ് ശങ്കർ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അംഗീകാര നിറവിൽ ഡികോഡിംഗ് ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2021, 02:54 pm IST
Facebook
Twitter
WhatsAppTelegram

ഗായകനായും സംഗീത സംവിധായകനായും ലോകമെങ്ങുമുളള ആസ്വാദകരുടെ മനസ് കീഴടക്കിയ ശങ്കർ മഹാദേവന്‍റെ സംഗീത യാത്രയും വ്യക്തി ജീവിതവും ആസ്‍പദമാക്കി ദീപ്‍തി പിളള ശിവൻ സംവിധാനം ചെയ്‍ത ഡികോഡിംഗ് ശങ്കർ എന്ന ഡോക്യുമെന്‍ററി ടൊറന്‍റോ രാജ്യാന്തര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര വനിത ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.ദക്ഷിണ കൊറിയ, ജർമ്മനി,സ്‍പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്.

ഗായകൻ,സംഗീത സംവിധായകൻ, കുടുംബനാഥൻ,ഭക്ഷണ പ്രേമി തുടങ്ങിയ ജീവിത യാത്രയിലെ സമസ്‍ത ഭാവങ്ങളും ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡോക്യുമെന്‍ററിയിൽ പകർത്തിവെച്ചിട്ടുണ്ട്. ഹിറ്റുകൾ പിറന്ന വഴിയെ കുറിച്ചും ജീവിതത്തിന്‍റെ ഉയർച്ച താഴ്‍ചകളെ കുറിച്ചും ഒട്ടും നിറങ്ങൾ ചേർക്കാതെ ചിത്രം പറഞ്ഞുവെക്കുന്നു. സോഫ്‍റ്റ് വെയർ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചാണ് ശങ്കർ മഹാദേവൻ സംഗീതം ജീവിത വ്രതമായി തെരഞ്ഞെടുത്തത്. മൂന്ന് തവണ മികച്ച ഗായകനുളള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരവും നേടിയ ശങ്കർ മഹാദേവനെ തേടി സംസ്ഥാന പുരസ്‍കാരങ്ങളടക്കം നിരവധി തവണ തേടിയെത്തിയിട്ടുണ്ട്. അമിതാബ് ബച്ചൻ, ജാവേദ് അക്തർ, അമീർ ഖാൻ തുടങ്ങിയവരും ശങ്കറിലെ പ്രതിഭയെകുറിച്ച് ഇതിൽ വാചാലരാകുന്നു.

പ്രശസ്‍ത സംവിധായകൻ സഞ്ജീവ് ശിവന്‍റെ ഭാര്യയായ ദീപ്‍തി നേരത്തെ നിരവധി സിനിമകളുടേയും ഡോക്യുമെന്‍ററികളുടേയും ഭാഗമായിരുന്നു.1993ൽ വേണുനാഗവള്ളി സംവിധാനം ചെയ്‍‍ത കളിപ്പാട്ടത്തിലെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ദീപ്‍തി ആദ്യമായാണ് സ്വതന്ത്ര സംവിധായികയുടെ തൊപ്പിയണിഞ്ഞത്. ബയോപെക് എന്നതിലുപരി അനുഭപ്പെടുത്തലിന്‍റേയും ആസ്വാദനത്തിന്‍റേയും മറ്റൊരു തലം തന്നെയാണ് ഡോക്യുമെന്‍ററി പ്രേക്ഷകർക്ക് നൽകുന്നത്. അതുകൊണ്ട് ആസ്വാദക സ്വീകാര്യതയ്‍ക്കൊപ്പം പുരസ്കാര പെരുമയും ഡികോഡിംഗ് ശങ്കർ ഇനിയും സ്വന്തമാക്കുമെന്നുറപ്പ്

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies