വ്യത്യസ്ത തേടികൊണ്ടിരിക്കുകയാണ് ഫാഷന്‍ ലോകം. ഈ മേഖലയില്‍ നൂതനമായ നിരവധി പരീക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ്. ജീവനുള്ള മീനുകളെ ഉപയോഗിച്ച് ദുബായിലെ നെയില്‍ ആര്‍ട്ട് സലൂണായ നെയില്‍ സണ്ണി ചെയ്ത പുതിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്.
ഫാഷന്‍ സ്റ്റേറ്റ്മെന്റിന്റെ ഭാഗമായി സെലിബ്രിറ്റികളുടെ ഇടയില്‍ മാത്രം ട്രെന്ഡിംഗായിരുന്ന നെയില്‍ ആര്‍ട്ട് ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയിലും തരംഗമായിട്ടുണ്ട്. അക്വേറിയം മാനിക്യൂര്‍ എന്നാണ് ഈ പുതിയ പരീക്ഷണത്തിന്റെ പേര്. ഇതിനായി ആദ്യം നഖത്തിലെ മിനുക്കുപണികള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം വ്യത്യസ്തമായ ഡിസൈനുകള്‍ ഉപയോഗിച്ച് നഖത്തിന് നീളം കൂട്ടാനുള്ള ഡിസൈന്‍ ഒട്ടിച്ച ശേഷമാണ് മീനിനെ ഉപയോഗിച്ചുള്ള ഫൈനല്‍ ടച്ച് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ അക്വേറിയം മാനിക്യൂര്‍ ഡിസൈനിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 1970 കളില്‍ പ്രസിദ്ധമായിരുന്ന ഫിഷ് ടാങ്ക് പ്ലാറ്റ്ഫോം ഷൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നെയില്‍ സണ്ണി അക്വേറിയം മാനിക്യൂര്‍ ഡിസൈന്‍ ചെയ്തത്. ഇതിനു മുന്‍പ് ഓര്‍ഗാനിക് നെയില്‍ ആര്‍ട്ട് എന്ന പേരില്‍ ഉള്ളി ഉപയോഗിച്ചും സണ്ണി നെയില്‍ ആര്‍ട്ട് പരീക്ഷണം നടത്തിയിരുന്നു.
Comments