ജ-7 ഉച്ചകോടിയിൽ ചൈനയ്ക്കെതിരെ വിമർശനവും പ്രമേയവുമായി അംഗരാജ്യങ്ങൾ: ഇന്ത്യയ്ക്ക് അഭിനന്ദന പൂച്ചെണ്ടുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജ-7 ഉച്ചകോടിയിൽ ചൈനയ്‌ക്കെതിരെ വിമർശനവും പ്രമേയവുമായി അംഗരാജ്യങ്ങൾ: ഇന്ത്യയ്‌ക്ക് അഭിനന്ദന പൂച്ചെണ്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2021, 01:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട്    ചൈനയ്‌ക്കെതിരെ  ഇന്നും വിവിധ  ഭാഗങ്ങളിൽ നിന്ന് ആരോപണങ്ങൾ ഉയരുകയാണ്.   ബ്രിട്ടനിൽ നടന്ന ജി -7 ഉച്ചകോടിയിലും കൊറോണ വ്യാപനത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നതാണ്.

കൊറോണയുടെ ഉത്ഭവത്തിനുപുറമെ, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്, ഹോങ്കോംഗ്, സിൻജിയാങ് തുടങ്ങിയ വിഷയങ്ങളിലും അംഗരാജ്യങ്ങൾ ചൈനയെ വളഞ്ഞു. കൊറോണയുടെ ഉത്ഭവം കണ്ടെത്താൻ ശാസ്ത്ര അധിഷ്ഠിത സുതാര്യ അന്വേഷണം നടത്തണമെന്ന് ജി -7 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ലോകാരോഗ്യ സംഘടന വിദഗ്ധരോട് ആവശ്യപ്പെട്ടു.  ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൈനയിലെ ബോണ്ടഡ് തൊഴിലാളികളെക്കുറിച്ചും   അംഗരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. സിൻജിയാങ് പ്രവിശ്യയിൽ ചൈന മനുഷ്യാവകാശങ്ങളെ മാനിക്കണമെന്ന്  പ്രസ്താവനയിൽ അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.  ചൈന ഹോങ്കോങ്ങിന് കൂടുതൽ സ്വയംഭരണാവകാശം നൽകണമെന്നും ദക്ഷിണ ചൈനാക്കടലിൽ സുരക്ഷയ്‌ക്ക് കേടുപാടുകൾ വരുത്തരുതെന്നും പ്രസ്താവനയിൽ  വ്യക്തമാക്കുന്നു .

യുഎസ് പ്രസിഡന്റ് ജോ ബൈഡനും   ചൈനയ്‌ക്കെതിരെ കടുത്ത നിലപാടാണ്  സ്വീകരിച്ചത്. ചൈനയുമായി സാമ്പത്തികമായി മത്സരിക്കുന്നതിന് മറ്റ് ജനാധിപത്യം ലോകരാജ്യങ്ങൾ ചേർന്ന് ഒരു ഐക്യം ശക്തിപ്പെടുത്തണമെന്നും ബൈഡൻ അഭിപ്രായം പ്രകടിപ്പിച്ചു. എല്ലാ രാജ്യങ്ങളും ബൈഡനുമായി യോജിക്കുന്നുവെന്ന് യുഎസ് ഭരണകൂടത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചൈനീസ് വിപണിയെ വെല്ലുവിളിക്കാനുള്ള തന്ത്രങ്ങളും ജി -7 നേതാക്കൾ ചർച്ച ചെയ്തു. ചൈനീസ് വിപണി നിർദ്ദേശിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വിവിധ തലങ്ങളെ വെല്ലുവിളിക്കാൻ  ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ജി -7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ആരോഗ്യം, വാക്സിൻ, എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി മോദി ലോകരാജ്യങ്ങളോട് ആശയവിനിമയം നടത്തിയിരുന്നു.  കൊറോണയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിൽ ട്രിപ്സ് ഒഴിവാക്കുന്നതിന് പ്രധാനമന്ത്രി വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യുടിഒ) പിന്തുണ തേടിയതായി വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്യൂരിറ്റി (ഇക്കണോമിക് റിലേഷൻസ്)  പി ഹരീഷ് പറഞ്ഞു.

ആഗോളതലത്തിലെ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളെ യോഗം പ്രത്യേകം പരാമർശിച്ചതായി വിദേശകാര്യവകുപ്പ് അറിയിച്ചു.  ‘ഇന്ത്യയ്‌ക്ക് വ്യക്തമായ മുൻതൂക്കവും പ്രാധാന്യവും ലഭിച്ച ജി-7 സമ്മേളനമാണ് നടന്നതെന്നതിൽ അഭിമാനമുണ്ട്. ആഗോള തലത്തിലെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ഇടപെടലുകളെ ലോകരാജ്യങ്ങൾ ഏറെ പ്രശംസിച്ചു. എല്ലാവരും ഇന്ത്യയുടെ സൗഹാർദ്ദപരവും സമാധാനപരവുമായ കൈകോർക്കൽ ഇഷ്ടപ്പെടുന്നു. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയിൽ ക്ഷണിക്കുന്നത്. മാത്രമല്ല ഇത്തവണ ഇന്ത്യയുടെ ഉദ്യോഗസ്ഥ സംഘത്തിന് സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചതും ഏറെ പ്രാധാന്യത്തോടെ കാണുന്നു’ ഹരീഷ് വിദേശകാര്യവകുപ്പിന്റെ ട്വീറ്റിലൂടെ അറിയിച്ചു.

ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ദക്ഷിണകൊറിയയും ജി-7ൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ആഗോളതലത്തിൽ മുഴുവൻ ഭൂഖണ്ഡങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ രാജ്യങ്ങളായാണ് നാലു രാജ്യങ്ങളേയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഇന്ത്യ ഏറെ പരിശ്രമം നടത്തുന്നതായി യോഗം വിലയിരുത്തി. വാണിജ്യമേഖലയുടെ കാര്യത്തിലും നാലു രാജ്യങ്ങളും നടത്തുന്ന പരിശ്രമങ്ങളെ ജി-7 ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Tags: G-7
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies