താരങ്ങൾ സിനിമയിൽ ചേറിലും ചെളിയിലും കിടന്ന് ഫൈറ്റ് ചെയ്യുന്നത് നമ്മൾ സ്ഥിരമായി കാണാറുണ്ട്. നായകൻ വില്ലനേയും വില്ലൻ നായകനേയും ചെളിയിലേക്ക് തള്ളിയിടുന്നതും. ചെളിക്കുള്ളിലേക്ക് വീഴുന്ന നായകൻ യാതൊരു പ്രശ്നവുമില്ലാതെ എഴുന്നേറ്റ് വന്ന് വില്ലനെ തല്ലുന്നതും നമ്മുടെ സിനിമകളിൽ സാധാരണമാണ്. വേണ്ടരീതിയിലുള്ള മുൻകരുതലുകളോടെ വിവിധ ടേക്കുകളിലായി എടുക്ക സിനിമയിൽ അത് അത്ര ബുദ്ധിമുട്ടായ കാര്യമല്ല. എന്നാൽ ഇങ്ങനെ യഥാർത്ഥത്തിൽ ചേറിലും ചെളിയിലും കിടന്ന് അടിയുണ്ടാക്കിയാൽ എന്താകും സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ ?
സിനിമകളും മറ്റും കണ്ടതിന് ശേഷം കുട്ടികൾ താരങ്ങളെ അനുകരിച്ച് ഇത്തരത്തിൽ അടിയുണ്ടാക്കാറുണ്ട്. എന്നാൽ മാതാപിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചിലപ്പോൾ കളിയായി തുടങ്ങുന്ന ഇത്തരത്തിലുള്ള അടികൾ കുട്ടിയുടെ ജീവനെ തന്നെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് ചെളിയിൽ കളിക്കുമ്പോൾ.
ചെളിയിലേക്ക് ഒരാൾ മറ്റെയാളെ തള്ളിയിടുമ്പോൾ വീഴുന്ന ആളിന്റെ തലയുടെ പിന്നിലായി ആഘാതം സംഭവിക്കാം. വെള്ളവും മണ്ണും കലർന്നതാണ് ചെളി. ഇതിലേക്ക് ശക്തിയായി വീഴുമ്പോഴുണ്ടാകുന്ന പരിക്ക് ആളിനെ കോമ സ്റ്റേജിൽ വരെ എത്തിച്ചേക്കാം. എപ്പോഴും വീഴ്ചയിൽ ഇങ്ങനെ സംഭവിക്കണമെന്നുമില്ല. വീഴ്ചയിലുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം ചെവിയ്ക്കാണ്. മണ്ണും വെള്ളവും കലർന്ന ചെളി ചെവിക്കുള്ളിലേക്ക് കടക്കുന്നത് കേൾവി ശക്തിയെ ബാധിക്കും.
മറ്റൊരു പ്രശ്നം മൂക്കിലും വായിലും വെള്ളം കയറുക എന്നതാണ്. ഇത്തരത്തിൽ മൂക്കിലൂടെയും വായിലൂടെയും ഉള്ളിൽ കയറുന്ന ചെളിവെള്ളം ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ശ്വാസകോശ അസുഖങ്ങളുണ്ടാകാനും ജീവൻ നഷ്ടമാകാനും സാധ്യതയുണ്ട്. വയറിനുള്ളിലേക്ക് ചെയളി കയറുന്നത് വഴി അന്നനാളത്തിൽ പ്രശ്നമുണ്ടാകുകയും ചെയ്തേക്കാം.
Comments