ചരിത്രത്തില്‍ സ്ഥാനം പിടിച്ച എഡ്വേര്‍ഡ് ബ്രണ്ണന്‍; തലശ്ശേരിക്കാരുടെ ബ്രണ്ണന്‍ സായിപ്പായി മാറിയതിങ്ങനെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചരിത്രത്തില്‍ സ്ഥാനം പിടിച്ച എഡ്വേര്‍ഡ് ബ്രണ്ണന്‍; തലശ്ശേരിക്കാരുടെ ബ്രണ്ണന്‍ സായിപ്പായി മാറിയതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2021, 02:59 pm IST
FacebookTwitterWhatsAppTelegram

 

ആരാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍ …. കേരളക്കര അറിഞ്ഞരിക്കേണ്ട ഒരു പേരാണിത്. തലശ്ശേരിക്കാരുടെ ബ്രണ്ണന്‍ സായ്പ്പ്. ഇപ്പോള്‍ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂടേറിയ ചര്‍ച്ചകളില്‍ ഇടയ്‌ക്കിടെ വന്നു പോകുന്ന ബ്രണ്ണന്‍ കോളജിന്റെ സ്ഥാപകന്‍. 1800 മുതല്‍ 1859 വരെ മലബാറില്‍ താമസിച്ച് ഇവിടെ തന്നെ മണ്ണടിഞ്ഞ ഒരു ബ്രിട്ടീഷുകാരനായിരുന്ന എഡ്വേര്‍ഡ് ബ്രണ്ണന്‍ നകിയ സംഭാവനകള്‍ മലബാറിന്റെ ചരിത്രത്തില്‍ ഇന്നും  തിളങ്ങി നില്‍ക്കുന്നു. 1784 ല്‍ ലണ്ടനില്‍ ജനിച്ച ബ്രണ്ണന്‍ 1810 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ചേര്‍ന്നു. പിന്നീട് അവരുടെ സഹകമ്പനിയായ ബോംബെ മറൈന്‍ സര്‍വീസസില്‍ കയറിയ അദ്ദേഹം കപ്പലില്‍ കേബിന്‍ ബോയ് ആയി ജോലി ചെയ്തു. അങ്ങിനെയിരിക്കെ അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പല്‍ കണ്ണൂര്‍ തലശ്ശേരിയ്‌ക്ക് അടുത്ത് കടലില്‍ വെച്ചുണ്ടായ അപകടത്തില്‍ തകര്‍ന്നു.ഈ അപകടത്തില്‍ ഒറ്റപ്പെട്ടു പോയ ബ്രണ്ണന്‍ സായ്പ്പ് നീന്തി തലശ്ശേരി തീരത്തെത്തി. പിന്നീട് തിരിച്ചു പോയില്ലെന്നും അദ്ദേഹം തലശ്ശേരിയില്‍ തന്നെ താമസിച്ചു  എന്നുമാണ് ചരിത്രം.

1846ല്‍ തന്റെ കൈയിലുണ്ടായിരുന്ന 3000 രൂപ  ആദ്യ വിഹിതമായി നല്‍കി കൊണ്ട് ദരിദ്രരെയും അനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം ടെലിച്ചറി പുവര്‍ ഫണ്ട് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. പിന്നീട് തന്റെ ആകെ സമ്പാദ്യമായ 1,50,000 രൂപ കൂടി ട്രസ്റ്റിന് നല്‍കി. ബ്രണ്ണന്‍ വില്‍പത്രത്തില്‍ ആവശ്യപ്പെട്ടത് പ്രകാരം നാട്ടുകാരായ എല്ലാവര്‍ക്കും സൗജന്യമായി വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി തലശ്ശേരി പട്ടണത്തില്‍ ഒരു ‘ഫ്രീ സ്‌കൂള്‍’ സ്ഥാപിച്ചു. ഇതാണ് പില്‍കാലത്ത് ബ്രണ്ണന്‍ കോളജ് ആയി മാറിയത്.

1861ലാണ് ബ്രണ്ണന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂള്‍ സ്ഥാപിച്ചത്. 1866ല്‍ ബാസല്‍ ജര്‍മന്‍ മിഷന്‍ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. 1871 ല്‍ ബാസല്‍ മിഷന്‍ സ്‌കൂളിന്റെ നടത്തിപ്പ് കയ്യൊഴിയാന്‍ തീരുമാനിച്ചതോടെ 1883 ല്‍ ജില്ലാ ഗവണ്‍മെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884 ല്‍ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വര്‍ഷത്തിനു ശേഷം ബ്രണ്ണന്‍ കോളജ് ആയി വളര്‍ന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളേജായിരുന്നു. 1949 ല്‍ കോളജില്‍ നിന്നും വേര്‍പെടുത്തിയ സ്‌കൂളിനെ ചിറക്കരയിലേക്ക് മാറ്റിയെങ്കിലും 1958 ല്‍ കോളേജ് ധര്‍മടത്തേക്ക് പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍മന്ത്രി എ കെ ബാലന്‍, തായാട്ട് ശങ്കരന്‍, അയ്യത്താന്‍ ഗോപാലന്‍, സഞ്ജയന്‍, മൂര്‍ക്കോത്ത് കുമാരന്‍, സി.എച്ച്.കുഞ്ഞപ്പ, പവനന്‍, കെ.സുകുമാരന്‍, ടി.പി. സുകുമാരന്‍, എം.പി.കുമാരന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, എന്‍. പ്രഭാകരന്‍, ചമ്പാടന്‍ വിജയന്‍, അക്ബര്‍ കക്കട്ടില്‍, വി.ആര്‍. സുധീഷ്, ശിഹാബുദ്ദീന്‍ പെയ്‌ത്തുംകടവ്, എസ്. സിതാര, മാങ്ങാട് രത്‌നാകരന്‍, ഒളിമ്പ്യന്‍ ദേവദാസ്, മയൂഖ ജോണി, വിനീത്, അഞ്ജു അരവിന്ദ് തുടങ്ങി പ്രശസ്തര്‍ ബ്രണ്ണന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായുണ്ട്. 1859 ഒക്ടോബര്‍ 2ന് ബ്രണ്ണന്‍ സായ്പ് അന്തരിച്ചു. തലശ്ശേരി സെന്റ് ജോണ്‍സ് പള്ളിയുടെ സമീപത്തായാണ് എഡ്വേര്‍ഡ് ബ്രണ്ണന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies