താളം കണ്ടെത്തി ഇന്ത്യൻ നിര; കളി തിരികെ പിടിച്ച് ബൗളർമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

താളം കണ്ടെത്തി ഇന്ത്യൻ നിര; കളി തിരികെ പിടിച്ച് ബൗളർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2021, 02:37 pm IST
FacebookTwitterWhatsAppTelegram

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളി തിരികെ പിടിച്ച ഇന്ത്യൻ നിരയ്‌ക്ക് ഇന്ന് ആറാം ദിനം മാത്രം ബാക്കി. അഞ്ചാം ദിവസം 30 ഓവറുകൾ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിലാണ്. 12 റൺസുമായി ചേതേശ്വർ പൂജാരയും 8 റൺസുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. 32 റൺസിന്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. 30 റൺസെടുത്ത രോഹിത് ശർമ്മയുടേയും 8 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റേയും വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിലും തിളങ്ങിയ ടിം സൗത്തിയ്‌ക്കാണ് ഓപ്പണർമാരുടെ വിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരെ അതിവേഗ പന്തുകളിൽ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് കിവി ബൗളർ തിളങ്ങിയത്.

അഞ്ചാം ദിനം പുനരാരംഭിക്കുമ്പോൾ നായകൻ കെയ്ൻ വില്യംസൺ(12), റോസ് ടെയലർ(0) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. മുഹമ്മദ് ഷമിയുടെ മികച്ച ബൗളിംഗാണ് ന്യൂസിലാന്റിനെ 250ന് താഴെ ഒതുക്കിയത്. 11 റൺസെടുത്ത റോസ് ടെയ്‌ലറെ ഷമി ഗില്ലിന്റെ കയ്യിലെത്തിച്ചാണ് സുപ്രധാന വിക്കറ്റ് സ്വന്തമാക്കിയത്. തുടർന്ന് ഹെന്ററി നിക്കോൾസ് 23 പന്തുകളെ നേരിട്ട് 7 റൺസിൽ ഇഷാന്ത് ശർമ്മയ്‌ക്ക് വിക്കറ്റ് നൽകി. വാട്‌ലിംഗിനെ ഒരു റൺസിൽ ഷമി ബൗൾഡാക്കി.

ഒരറ്റത്ത് ഉറച്ചുനിന്ന നായകൻ വില്യംസണിനൊപ്പം നിന്ന കോളിൻ ഗ്രാൻഡ്‌ഹോമിനെ 13 റൺസിൽ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ജാമീസൺ അതിവേഗം 21 റൺസ് നേടിയെങ്കിലും ഷമിയുടെ നാലാമത്തെ ഇരയായി മടങ്ങി. പിന്നാലെയെത്തിയ സൗത്തിയാണ് മുൻനിര ബാറ്റ്‌സ്മാൻമാരേക്കാൾ തിളങ്ങിയത്. വില്യംസണിനൊപ്പം സൗത്തി 46 പന്തിൽ 30 നിർണ്ണായക റൺസ് നേടി. ഇതിനിടെ അർദ്ധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ വില്യംസണിനെ ഇഷാന്ത് ശർമ്മയുടെ പന്തിൽ കോഹ്ലി സ്ലിപ്പിൽ കയ്യിലാക്കി. തുടർന്ന വാഗ്നറെ പൂജ്യത്തിന് അശ്വിൻ മടക്കിയപ്പോൾ സൗത്തിയെ ജഡേജ ബൗൾഡാക്കി. 7 റൺസുമായി ബോൾട്ട് പുറത്താകാതെ നിന്നു.

ഇന്ത്യൻ നിരയിൽ ഷമി 4 വിക്കറ്റുകളും ഇഷാന്ത് ശർമ്മ 3 വിക്കറ്റുകളും വീഴ്‌ത്തി. അശ്വിൻ രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ജഡേജ ഒരു വിക്കറ്റും നേടി. ബൂംറയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

 

Tags: ind-nz
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies