റിയോ: കോപ്പാ അമേരിക്കയിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ കുരുക്കി ഇക്വഡോറിന് മേൽകൈ. അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ബ്രസിലിനെതിരെ 1-1 സമനില പിടിച്ചതിന്റെ ആനുകൂല്യത്തിൽ ഇക്വഡോർ ക്വാർട്ടറിൽ കടന്നത്. കളിച്ച എല്ലാ മത്സരവും ജയിച്ച കാനറികൾക്ക് ഇക്വഡോറിനെതിരായ സമനില ക്ഷീണമായി.
കളിയുടെ 37-ാം മിനിറ്റിൽ ബ്രസീലാണ് മുന്നിലെത്തിയത്. എവർട്ടണെടുത്ത ഫ്രീകിക്കിനെ മികച്ച ഹെഡറിലൂടെ എഡർ മിലിറ്റാവോയാണ് വലയിലെത്തിച്ചത്. 53-ാം മിനിറ്റിലാണ് ഇക്വഡോർ നിർണ്ണായക സമനില നേടിയത്.
നെയ്മറില്ലാത്ത പോരാട്ടനിരയാണ് കളത്തിലിറങ്ങിയത്. ഇതുകൂടാതെ കാസിമിറോ, തിയാഗോ സിൽവ, റിച്ചാർലിസൺ എന്നിവരും കളിച്ചില്ല. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീൽ അവസാന മത്സരത്തിനിറങ്ങിയത്.
Comments