തിരുവനന്തപുരം: തിരുവനന്തപുരം, ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്ടത്. കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനൽ മുഹമ്മദ്, സജാദ് എന്നിവരെയാണ് വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്തുന്നതിനെ കുറിച്ച് സമ്പത്ത് പോലീസിന് വിവരം നൽകിയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വഞ്ചിയൂർ പോലീസ് അറിയിച്ചു.
Comments