കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച എൻസികെ പാർട്ടി പിളർന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ രാജിവെച്ചു. മാണി സി കാപ്പന്റെ നിലപാടിൽ വിയോജിച്ചാണ് ഇവർ രാജി വെച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിന് പിന്നാലെയാണ് മാണി സി കാപ്പൻ എൻസിപി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. എൻസികെ പാർട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പാലായിൽ മാത്രമാണ് ജയിച്ചത്.















