ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞു: ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞു: ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 12:53 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അതേസമയം യുപി പോലീസിന്റെ ഹർജിയ്‌ക്കെതിരെ ട്വിറ്ററും സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയിട്ടുണ്ട്.

ഗാസിയാബാദ് സംഭവത്തിൽ മനീഷ് മഹേശ്വരിയോട് ഹാജരാകാൻ യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനീഷ് മഹേശ്വരി ഹാജരാകുന്നതിന് പകരം കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിനെതിരായ നടപടികൾ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കി. ഇതിനെതിരെയാണ് യുപി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പോലീസിന് വേണമെങ്കിൽ ഓൺലൈനായി ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അറസ്റ്റ് അടക്കമുള്ള ബലം പ്രയോഗിച്ചുള്ള പോലീസ് നടപടികൾ തടയുകയും ചെയ്തിരുന്നു. കേസ് ഇനി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് യുപി പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്. ഗാസിയാബാദിൽ വൃദ്ധനെ ആക്രമിച്ച വീഡിയോ വർഗ്ഗീയ വിദ്വേഷം പടർത്താൻ ഉപയോഗിച്ചുവെന്ന കേസിൽ മനീഷ് മഹേശ്വരിയോട് ഇന്ന് ഹാജരാകാനാണ് യുപി പോലീസ് നിർദ്ദേശിച്ചിരുന്നത്.

അതിനിടെ ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതിന് യുപി പോലീസ് മനീഷ് മഹേശ്വരിയ്‌ക്കെതിരെ വീണ്ടും കേസെടുത്തിട്ടുണ്ട്. ഭൂപടം വികലമാക്കിയതിനാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ജമ്മു കശ്മീർ മറ്റൊരു സ്വതന്ത്ര രാജ്യമാണെന്നും ലഡാക് ചൈനയുടെ ഭാഗമാണെന്നുമാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ ഔദ്യോഗിക പേജിൽ നിന്നും ട്വിറ്റർ ഭൂപടം നീക്കം ചെയ്തിരുന്നു.

Tags: twittermaneesh maheswariup police suprem court
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies