പ്രതിഫലത്തർക്കം; ബോർഡുമായി കൊമ്പ് കോർത്ത് സീനിയർ താരങ്ങൾ; ഇന്ത്യക്കെതിരെ രണ്ടാം നിര ടീമിനെ ഇറക്കാനൊരുങ്ങി ലങ്ക
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രതിഫലത്തർക്കം; ബോർഡുമായി കൊമ്പ് കോർത്ത് സീനിയർ താരങ്ങൾ; ഇന്ത്യക്കെതിരെ രണ്ടാം നിര ടീമിനെ ഇറക്കാനൊരുങ്ങി ലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2021, 06:41 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: പ്രതിഫലത്തർക്കത്തെ തുടർന്ന് ക്രിക്കറ്റ് ബോർഡുമായി കൊമ്പ് കോർത്ത് ശ്രീലങ്കൻ താരങ്ങൾ. കരാർ പുതുക്കാൻ താരങ്ങൾ വിസമ്മതിച്ചതോടെ ഇന്ത്യയുമായുള്ള പരമ്പരയ്‌ക്ക് ലങ്കയുടെ രണ്ടാം നിര ടീം ഇറങ്ങാനുള്ള സാധ്യതയാണുള്ളത്. സീനിയർ താരങ്ങൾ കരാറുമായി സഹകരിച്ചില്ലെങ്കിൽ ജൂനിയർ താരങ്ങളെ ഇറക്കേണ്ടിവരുമെന്ന സൂചനയും ബോർഡ് നൽകിയിട്ടുണ്ട്.

അരവിന്ദ ഡിസിൽവയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശ്രീലങ്കൻ ക്രിക്കറ്റിലെ യോഗ്യരായ 24 താരങ്ങളെ നാലു വിഭാഗങ്ങളിലായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കരാറിൽ ഒപ്പിടുന്നതിന് താരങ്ങൾക്ക് ജൂൺ മൂന്ന് വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിഫലം കുറവാണെന്ന് ആരോപിച്ച് താരങ്ങൾ ബോർഡിന്റെ കരാർ നിരസിക്കുകയായിരുന്നു.

നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. വാർഷിക കരാർ പുതുക്കാത്ത സാഹചര്യത്തിൽ താൽക്കാലിക കരാർ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ അയച്ചത്. ഇനി താൽക്കാലിക കരാറിൽ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും, സമ്പൂർണ പര്യടനത്തിനുള്ള കരാറിൽ ഒപ്പിട്ടാൽ മാത്രമേ ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുകയുള്ളൂവെന്നുമാണ് ബോർഡിന്റെ നിലപാട്.

സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ പരിചയസമ്പന്നരായ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ലങ്കയിലേക്ക് പുറപ്പെട്ടത്. ശിഖർ ധവാൻ നേതൃത്വം നൽകുന്ന ടീമിൽ ഇന്ത്യൻ ടീമിലും ഐപിഎല്ലിലും ആഭ്യന്തര ടൂർണമെന്റുകളിലും കഴിവ് തെളിയിച്ച ഒരുപിടി യുവ താരങ്ങളാണുള്ളത്. ടീം ഇന്ത്യയ്‌ക്ക് വേണ്ടി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies