തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോയെന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും. പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന.
രാവിലെ 10.30 നാണ് യോഗം ചേരുക. കൊറോണ മരണങ്ങൾ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളമെല്ലാം യോഗത്തിൽ ചർച്ചാ വിഷയമാകുമെന്നാണ് വിവരം.
അതേസമയം കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊറോണ കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം എത്തിയത്.
രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മേൽ തുടരുന്ന സാഹചര്യവും ടിപിആർ കുറയാത്തതും കേന്ദ്ര സംഘം വിലയിരുത്തും.
ഡോ.. രുചി ജെയിൻ, ഡോ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തും.
ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും
Comments