തമ്മിൽ ഭേദം രാച്ചിയമ്മ , ഒപ്പം കമ്യൂണിസ്റ്റ് ഉട്ടോപ്യൻ ഫാലസിയിൽ വീഴുന്ന മലയാളിയും
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

തമ്മിൽ ഭേദം രാച്ചിയമ്മ , ഒപ്പം കമ്യൂണിസ്റ്റ് ഉട്ടോപ്യൻ ഫാലസിയിൽ വീഴുന്ന മലയാളിയും

വാണി ജയതേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2021, 03:32 pm IST
Facebook
Twitter
WhatsAppTelegram

ആണും പെണ്ണും ആമസോണിൽ റിലീസ് ആയത് അറിഞ്ഞിരുന്നില്ല. പൊതുവെ ആന്തോളജികളോട് വലിയ പ്രതിപത്തി തോന്നാത്തത് കൊണ്ട് കാണാൻ ശ്രമിക്കാറില്ല. സെഗ്മെന്റുകൾക്കിടയിൽ തോന്നാറുള്ള നിലവാരത്തിലെ ഏറ്റക്കുറച്ചിൽ കൊണ്ടാണത്. സോളോയും കേരള കഫേയുമൊക്കെ കണ്ടപ്പോൾ തോന്നിയത് അതാണ്. എന്നാലും ഒന്നര മണിക്കൂർ ദൈർഘ്യം മാത്രമേ കാണിച്ചിരുന്നുള്ളൂ എന്നത് കൊണ്ട് കാണാനിരുന്നു.

ആദ്യ സെഗ്മെന്റ് – സാവിത്രി, ഇപ്പോഴുള്ള നരേറ്റിവുകളുടെ സിനിമാറ്റിക്ക് ആവിഷ്കാരം എന്നതിൽ കവിഞ്ഞു ഒരു ചുക്കുമില്ല. കമ്മ്യൂണിസ്റ്റ് “ആരോഗ്യമുള്ള” ചില വാർപ്പുമാതൃകകൾ കേറിയാടുമ്പോൾ ഉള്ള സ്വാഭാവിക ബൈ പ്രോഡക്റ്റ് എന്ന് മാത്രം പറയാം. അതിന്റെ കടുത്ത നിറക്കൂട്ടുകളും അതിഭാവുകത്വവും വേണ്ടതിൽ അധികമുണ്ട്. ജെയ് കെ എന്ന എസ്ര സംവിധാനം ചെയ്ത ആൾക്കാണ് സംവിധാനത്തിന്റെ ചുമതല എന്ന് കേൾക്കുന്നു. സന്തോഷ് ഏച്ചിക്കാനം എഴുതിയത് അതേപടി പകർത്തി വെച്ചിരിക്കുന്നതല്ലാതെ ഒരു സംവിധായകന്റെ കൃതഹസ്തത ഒന്നും അതിൽ കാണാനുണ്ടായിരുന്നില്ല.

ജോജുവിന്റെ പ്രകടനം ആണ് എടുത്തു നിൽക്കുന്ന ഒരു ഘടകം. ആ കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങളിലൂടെ തന്നെ സ്വഭാവം വ്യക്തമാക്കുമ്പോഴും നായികയുടെ ശരീരത്തിന്റെ എക്സ്ട്രീം ക്ളോസപ്പുകളിലേക്ക് നീങ്ങുന്ന ക്യാമറ ജുഗുപ്സാവഹമായി തോന്നി. പിന്നെ സ്ത്രീപക്ഷ നാട്യത്തിൽ എടുക്കുന്ന ഇത്തരം സിനിമകളിൽ സ്ത്രീ ശരീരത്തിന്റെ നിമ്നോന്നതങ്ങൾ ക്യാമറ കൊണ്ട് ധാരാളിത്തത്തോടെ ഒപ്പിയിറങ്ങുന്നത് വല്ലാത്ത ഒരു ഐറണിയാണ്. ഈ സംവിധായകന്റെ മുൻ ചിത്രത്തിലും അത്തരത്തിലുള്ള ഒരു പ്രവണത മുഴച്ചു നിന്നിരുന്നു. അതേസമയം നേർമ്മയുള്ള കമ്മ്യൂണിസ്റ്റ് (ആ, അങ്ങിനെ ഒന്നു കേരളത്തിൽ ഏതോ ഒരു കാലത്ത് ഉണ്ടായിരുന്നത്രെ) ആയി ഇന്ദ്രജിത്തിന്റെ കാമിയോ. ഇപ്പോഴും ഈ സൈസ് കമ്മ്യൂണിസ്റ് ഉട്ടോപ്യൻ ഫാലസിയിൽ വീഴുന്ന മലയാളിക്ക് രോമാഞ്ചം ഉണ്ടാകുമെന്ന് കരുതിയായിരിക്കും ഇത്തരം പടപ്പുകൾ ഒക്കെ വീണ്ടും വീണ്ടും കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. സമൂഹത്തിൽ മഷിയിട്ട് നോക്കിയാൽ കാണാൻ കഴിയില്ലെങ്കിലും നേരും നെറിയുമൊക്കെ ഉള്ള സഖാക്കൾക്ക് സിനിമയിൽ എങ്കിലും അസ്തിത്വം ഉണ്ടാവട്ടെ.

ഒരു പാട് വിമർശനങ്ങൾ ഏറ്റതാണെങ്കിലും, എന്റെ അഭിപ്രായത്തിൽ വേണുവിന്റെ രാച്ചിയമ്മയാണ് മൂന്നിലും മുന്തി നിൽക്കുന്ന സെഗ്മെന്റ്. പാർവതി തിരുവോത്തിന്റെ അപ്പിയറൻസ് ഉറൂബിന്റെ രചനയോട് നീതി പുലർത്തുന്നില്ലെങ്കിലും, അവരുടെ ഭാവപ്രകടനം നന്നായിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഇന്ന് മലയാളത്തിലുള്ള ഏറ്റവും മികച്ച നായിക നടിമാരിൽ മുന്നിൽത്തന്നെയാണ് അവർ എന്ന് സമ്മതിക്കുന്നതിന് സിനിമയ്‌ക്ക് പുറത്തുള്ള കാര്യങ്ങൾ ഒരിക്കലും വിലങ്ങുതടിയാവുന്നില്ല. കന്നഡ മലയാള തമിഴ് ലീനിയേജ് ഉള്ള ആ കഥാപാത്രത്തിന്റെ ഭാഷയിലും അവർ ആ സങ്കര ചുവ നിലനിർത്തുന്നത് കൗതുകകരമായി തോന്നി. എന്നാൽ അതിലും അത്ഭുതപ്പെടുത്തിയത് ആസിഫ് അലിയാണ്. ഒരു നടൻ എന്ന നിലയ്‌ക്ക് ഓരോ സിനിമ കടക്കുമ്പോഴും അംഗുലങ്ങൾ മുന്നോട്ട് പോവുന്നുണ്ട് അയാൾ. കുട്ടികൃഷ്ണനായി ജീവിക്കുക തന്നെയായിരുന്നു ആസിഫ്. മൊത്തത്തിലുള്ള വേണുവിന്റെ ലളിതമായ ശൈലിയിൽ കൊള്ളാവുന്ന ദൃശ്യാനുഭവമായിട്ടുണ്ട് രാച്ചിയമ്മ. ഭാഗ്യവശാൽ മൂലകഥ ഉറൂബിന്റേതായത് കൊണ്ട് അതിന്റേതായ നിലവാരം ഉള്ള റോ മെറ്റിരിയൽ ആണ് വേണുവിന് കിട്ടിയിരിക്കുന്നത് എന്ന് കൂടി പറയാം.

എന്നാൽ അവസാനത്തെ ആഷിക് അബുവിന്റെ സെഗ്മെന്റ് ആണ് കൂട്ടത്തിൽ ഏറ്റവും ദുർബലം. ഷോക്ക് വാല്യൂ ആണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. പക്ഷെ ഓപ്പണിങ് ഷോട്ടിലെ ബേസിൽ അതി മനോഹരമായി അവതരിപ്പിച്ച ആ കഥാപാത്രത്തെ പോലെയുള്ളവർക്ക് മാത്രമേ ഇതൊക്കെ ആസ്വാദ്യകാരമായി തോന്നൂ എന്ന് മാത്രം. ഇതൊക്കെ ഇപ്പോൾ നമ്മുടെ നാട്ടിൽ സാധാരണയായി നടക്കുന്ന കാര്യമാണ് എന്നുള്ള രീതിയിൽ എടുത്തതാണെന് തോന്നുന്നു. നെടുമുടിയെയും കവിയൂർ പൊന്നമ്മയെയും ഒക്കെ കാസ്റ്റ് ചെയ്ത് വിപ്ലവകരമായ പൊളിച്ചെഴുത്താണ് ഉദ്ദേശിച്ചതെങ്കിൽ അതിനൊരു ദൃശ്യഭാഷ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് പറയേണ്ടി വരും. ഉണ്ണി ആറിന്റെ തിരക്കഥ ആണിന്റെ ഭാഷയിൽ, ആണിന്റെ വ്യൂ പോയന്റിൽ ആണ്. ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രവും, കാമുകനെയും അയാളുടെ ഉദ്ദേശ്യത്തെയുമൊക്കെ മനസ്സിലാക്കിയിട്ടും കൂടെ പോവുന്നതും ആണുങ്ങളുടെ ഫാന്റസിയുടെ ചുവടൊപ്പിച്ചു തന്നെ.

Tags: cinema
Share
Tweet
SendShare

More News from this section

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

Latest News

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies