മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 12:57 pm IST
Facebook
Twitter
WhatsAppTelegram

അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരനും കുടുംബവും പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ആത്മഹത്യ ചെയ്യുമെന്ന് അനഘ പ്രതിശ്രുത വരനായ വിഷ്ണുവിന് വീഡിയോ സന്ദേശം അയച്ചിരുന്നെന്നും, ഇക്കാര്യം വിഷ്ണു ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

വിഷ്ണുവിന്റെ അമ്മയുടെ ഓഡിയോ സന്ദേശവും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യാ മുന്നറിയിപ്പ് നൽകിയിട്ടും അനഘയെ പരിഹസിക്കുന്ന തരത്തിലായിരുന്നു വിഷ്ണുവിന്റെ അമ്മയുടെ പ്രതികരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

അരൂർ സ്വദേശിനിയായ 25കാരി അനഘയും തൃശൂർ സ്വദേശിയായ വിഷ്ണുവും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹനിശ്ചയം നടത്തി. നവംബറിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തിയും അനഘ നേരിട്ട് സംസാരിച്ചിരുന്നു. എന്നാൽ ഇതും ഫലം കണ്ടില്ല. കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ ബന്ധുക്കൾ വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിച്ചു. രാത്രിയിൽ മുറിയിൽ കയറിയ അനഘ, വീട്ടുകാർ ഉറങ്ങിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

തൂങ്ങിമരിക്കാനുള്ള കുരുക്കിട്ട ശേഷം അനഘ അതിന്റെ വീഡിയോ വിഷ്ണുവിന് അയച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ സംശയം. ഈ വീഡിയോ വിഷ്ണു അമ്മയ്‌ക്ക് കൈമാറിയെന്നും കുടുംബം ആരോപിക്കുന്നു. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും വിഷ്ണു വിവരം ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിൽ അനഘയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്.

മരിക്കുന്നതിന് മുമ്പ് വിഷ്ണുവിന്റെ അമ്മ അയച്ച ഓഡിയോ സന്ദേശം അനഘ സ്വന്തം അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ഇതാണ് പൊലീസിന് കൈമാറിയ തെളിവുകളിൽ പ്രധാനപ്പെട്ടത്.

നിലവിൽ അസ്വാഭാവിക മരണത്തിനാണ് അരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ലഭിച്ചാൽ വിഷ്ണുവിനും അമ്മയ്‌ക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ലഭ്യമായ ഓഡിയോ സന്ദേശമടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അനഘയുടെ കുടുംബം.

Tags: Deathmarriage
Share
Tweet
SendShare

More News from this section

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Latest News

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies