സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 12:04 pm IST
Facebook
Twitter
WhatsAppTelegram

കൊട്ടാരക്കര: സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. റോബിൻ വർഗീസിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

സ്കൂൾ കാലത്ത് സഹപാഠികളായിരുന്ന ഇരുവരും പിന്നീട് വർഷങ്ങളോളം ബന്ധം പുലർത്തിയിരുന്നില്ല. യുവതിയുടെ വിവാഹശേഷം വീണ്ടും സമൂഹമാധ്യമത്തിലൂടെയാണ് എസ്ഐ ബന്ധം സ്ഥാപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന് പ്രതികരണമായാണ് എസ്ഐ ആദ്യം സന്ദേശമയച്ചതെന്നും തുടർന്ന് സൗഹൃദം തുടരുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

തുടർന്ന് വീട്ടിലെത്തിയ എസ്ഐ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. പിന്നീട് താൻ ഗർഭിണിയാണെന്നും  യുവതി വിവാഹം കഴിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഭർത്താവിന് അയച്ചുനൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ ആരോപണമുണ്ട്.

പരാതിക്കാരിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് ഒരു മകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച കൊട്ടാരക്കര പൊലീസ് യുവതിയുടെ മൊഴിയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

സംഭവം പുറത്തുവന്നതിന് പിന്നാലെ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags: sexual Assault case
Share
Tweet
SendShare

More News from this section

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

Latest News

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies