ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 01:12 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഓണാഘോഷങ്ങൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കി ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ. ഉത്രാട ദിനമായ ഇന്ന് ക്ഷേത്രത്തിലെത്തിയ വാനരന്മാർക്ക് ഭക്തർ ഓണസദ്യ ഒരുക്കി. വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇത്തവണയും വാനരന്മാർക്ക് സദ്യ വിളമ്പിയത്.

വാഴയിലയിൽ ചോറും വിവിധ കറികളും ഉൾപ്പെടെയുള്ള സദ്യയാണ് വാനരന്മാർക്കായി ഒരുക്കിയത്. ക്ഷേത്ര പരിസരത്തെത്തിയ വാനരന്മാർ സദ്യ കഴിക്കുന്ന കൗതുക കാഴ്ചയാണ് സമ്മാനിച്ചത്. ഓണക്കാലത്തെ കരുതലിന്റെയും സഹജീവി സ്നേഹത്തിന്റെയും പ്രതീകമായാണ് വാനരസദ്യയെ വിശേഷിപ്പിക്കുന്നത്.

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരസദ്യയ്‌ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ‘ആരും വിശന്നിരിക്കരുത്’ എന്ന സന്ദേശം കൂടി മുന്നോട്ടുവയ്‌ക്കുന്നതാണ് ഓണക്കാലത്തെ ഈ വേറിട്ട സദ്യ. തിരുവോണ ദിനമായ നാളെയും ഇവിടെ സദ്യയുണ്ട്.

ചോറ്, പരിപ്പ്, പപ്പടം, പച്ചടി, അവിയൽ, അച്ചാർ തുടങ്ങിയ വിഭവങ്ങളാണ് ഇത്തവണത്തെ  ഉൾപ്പെടുത്തിയിരിക്കുന്നത്. വാനരന്മാർക്ക് അവിയലും പായസവുമാണ് ഏറെ പ്രിയമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. പപ്പടം, ശർക്കരവരട്ടി, കായ വറുത്തത് തുടങ്ങിയവയും ഇഷ്ടവിഭവങ്ങളാണ്.

വാനരന്മാർക്കായി പ്രത്യേകമായി ഒരുക്കിയ ഭക്ഷണശാലയിലാണ് സദ്യ വിളമ്പിയത്. ആദ്യം ഒരു കൂട്ടം വാനരന്മാർ എത്തി ഭക്ഷണം കഴിച്ച് മടങ്ങി. പിന്നാലെ മറ്റൊരു കൂട്ടം എത്തി. ഇത്തരത്തിൽ ഓരോ കൂട്ടമായി വാനരന്മാർ എത്തിക്കൊണ്ടിരുന്നു. സദ്യ ആരംഭിച്ചപ്പോൾ ചില വാനരന്മാർ മടിച്ചുനിന്നെങ്കിലും പിന്നീട് ഭക്ഷണത്തിനായി മുന്നോട്ടെത്തുകയായിരുന്നു.

ശാസ്താംകോട്ടയിലെ വാനരസാന്നിധ്യത്തിന് രാമായണ കാലത്തോളം പഴക്കമുണ്ടെന്നാണ് ഐതിഹ്യം. രാവണനിഗ്രഹത്തിന് ശേഷം അയോധ്യയിലേക്ക് മടങ്ങുകയായിരുന്ന ശ്രീരാമനും വാനരസേനയും ശാസ്താംകോട്ടയിലെത്തിയെന്നും, വാനരസേനയിലെ ഒരു സംഘത്തെ ശാസ്താവിന്റെ തോഴരായി ഇവിടെ നിയോഗിച്ചെന്നുമാണ് വിശ്വാസം. ഈ വാനരക്കൂട്ടത്തിന്റെ പിൻതലമുറയാണ് ക്ഷേത്രപരിസരത്ത് തുടരുന്നതെന്നാണ് ഐതിഹ്യം.

Tags: വാനരസദ്യ
Share
Tweet
SendShare

More News from this section

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

Latest News

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies