ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു.
സോപോരിലെ ഗാനി മൊഹല്ല ദോബാഗിൽ നിന്നുമാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ ഒളിസങ്കേതവും പോലീസ് തകർത്തു. പ്രദേശത്ത് ഭീകരൻ ഒളിച്ച് താമസിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണായക നീക്കം. സോപോർ പോലീസിന്റെയും, സിആർപിഎഫിന്റെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.
ഒളിസങ്കേതത്തിൽ നിന്നുമാണ് ആയുധ ശേഖരം കണ്ടെത്തിയത്. വൻ ഭീകരാക്രമണത്തിനാണ് ഇയാൾ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
Comments