പി കെ വാര്യരുടെ വിയോഗം അതീവ ദു:ഖകരമെന്ന് പ്രധാനമന്ത്രി ; നഷ്ടമായത് വൈദ്യകുലപതിയെയെന്ന് മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി കെ വാര്യരുടെ വിയോഗം അതീവ ദു:ഖകരമെന്ന് പ്രധാനമന്ത്രി ; നഷ്ടമായത് വൈദ്യകുലപതിയെയെന്ന് മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 05:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആയുർവേദ ആചാര്യൻ പി കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അനുശോചനം അറിയിച്ചിട്ടുണ്ട്.

ഡോ, പി കെ വാര്യരുടെ വിയോഗം അതീവ ദു:ഖമുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദം ജനപ്രിയമാക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും. പി കെ വാര്യരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വിശ്വഭൂപടത്തിൽ ആയുർവേദത്തിലൂടെ കേരളത്തെ അടയാളപ്പെടുത്തിയ വൈദ്യകുലപതിയായിരുന്നു ഡോ. പി.കെ വാര്യരെന്ന് വി മുരളീധരൻ അനുസ്മരിച്ചു. ചികിത്സാ രീതിയോടൊപ്പം ജീവിതചര്യ കൂടിയാണ് ആയുർവേദമെന്ന് പഠിപ്പിച്ച മഹാവൈദ്യനായിരുന്നു അദ്ദേഹം. ആയുർവേദത്തെ ജനകീയമാക്കിയതിനൊപ്പം കോട്ടക്കൽ ആര്യവൈദ്യശാലയെ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കിയത് അദ്ദേഹത്തിന്റെ കർമ്മകുശലതയാണ്. ആതുരശുശ്രൂഷയെന്നത് കച്ചവട ലക്ഷ്യങ്ങളോടെ ആവരുതെന്നും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയാകണമെന്നും അദ്ദേഹം തെളിയിച്ചു.

കാലാനുസൃത മാറ്റങ്ങൾക്ക് അനുസരിച്ച് കോട്ടക്കൽ ആര്യവൈദ്യശാലയെയും ആയുർവേദ ചികിത്സാ രീതികളെയും നവീകരിക്കുന്നതിൽ അദ്ദേഹം സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ചു. ആയുർവേദ ചികിത്സാ രംഗത്തെ സംഭാവനകൾ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ച ഡോ. പി.കെ വാര്യരുടെ വിയോഗം ആയുർവേദ ചികിത്സാ രംഗത്തിനും കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തിനും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുരളീധരൻ പറഞ്ഞു.

Tags: Narendra ModicondolenceP.K WARIER
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies