പേര് നിർദ്ദേശിച്ചതും ഉദ്ഘാടനം ചെയ്തതും മോദി; രുദ്രാക്ഷ് ഇനി കാശിയിൽ തിളങ്ങും; ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ പ്രതീകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേര് നിർദ്ദേശിച്ചതും ഉദ്ഘാടനം ചെയ്തതും മോദി; രുദ്രാക്ഷ് ഇനി കാശിയിൽ തിളങ്ങും; ഇന്ത്യ-ജപ്പാൻ സഹകരണത്തിന്റെ പ്രതീകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 10:14 pm IST
FacebookTwitterWhatsAppTelegram

വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണസിയിൽ ഉദ്ഘാടനം ചെയ്ത അന്താരാഷ്‌ട്ര സഹകരണ, കൺവെൻഷൻ സെന്റർ രുദ്രാക്ഷിന്റെ പ്രത്യേകതകൾ ഏറെയാണ്. മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ കാശിയിലെത്തിയപ്പോഴാണ് രുദ്രാക്ഷിന്റെ ആശയത്തെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയത്. ഇതിൽ നിന്നാണ് കാശിയുടെ വികസനപാതയിൽ നാഴികക്കല്ലായ അന്താരാഷ്‌ട്ര സഹകരണ, കൺവെൻഷൻ സെന്റർ യാഥാർത്ഥ്യമായത്.

നരേന്ദ്രമോദി തന്നെയാണ് സെന്ററിന് രുദ്രാക്ഷ് എന്ന് പേരിട്ടത്. വിജ്ഞാനത്തിന്റെ അടയാളമാക്കി മാറ്റുകയെന്ന അർത്ഥത്തിലാണ് പേര് നിർദ്ദേശിക്കപ്പെട്ടത്. കാശി ഇപ്പോൾ ഈ രുദ്രാക്ഷം അണിയുകയാണ്. കാശിയുടെ വികസനം ഇനി കൂടുതൽ തിളങ്ങും മനോഹാരിതയും വർദ്ധിക്കും സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
പുതുമയുടെ തിളക്കവും സാംസ്‌കാരിക പരിവേഷവും ഉൾക്കൊളളുന്നതാണ് രുദ്രാക്ഷ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഇത് വരച്ചു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസ്‌കാരിക കേന്ദ്രവും വ്യത്യസ്ത ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള മാദ്ധ്യമവുമായി കൺവെൻഷൻ സെന്റർ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം ഈ കേന്ദ്രം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്റർ നിർമ്മിക്കാൻ സഹായിച്ച ജപ്പാന്റെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു.

അഹമ്മദാബാദിലെ സെൻ ഗാർഡൻ, വാരാണസിയിലെ രുദ്രാക്ഷ് തുടങ്ങിയ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുളള ബന്ധത്തിന്റെ പ്രതീകമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ദീർഘകാലത്തെ ചരിത്രത്തിന്റെയും സമ്പന്നമായ സംസ്‌കാരത്തിന്റെയും കേന്ദ്രമാണ് വാരണാസിയെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗെയും ചൂണ്ടിക്കാട്ടി.

Tags: Varanasijapanese
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies