ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്തപ്പോൾ, സെക്കൻഡ് ഹീറോയിൻ കൂടിയായ തന്റെ കഥാപാത്രം ഒഴിവാക്കിയതിനെതിരെ ചിരിയുണർത്തുന്ന പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടി മറീന മൈക്കിൾ. താരത്തിന്റെ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
“അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്” എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയാണ് ടൈറ്റിൽ പോസ്റ്റർ മറീന തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സണ്ണി വെയിൻ, അഹാന കൃഷ്ണൻ, മറീന മൈക്കിൾ, ലാലു അലക്സ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഷ്ണു ശ്രീകണ്ഠൻ ആണ്.
Comments