ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഗുരുതരാവസ്ഥയിൽ. ലക്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ചികിത്സ നടക്കുന്നത്.
കഴിഞ്ഞ മാസം രണ്ടു തവണ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രോഗം ഭേദമായെങ്കിലും പിന്നീട് ശാരീരികമായി അവശനിലയിലാവുകയായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധസംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാൺ സിംഗിനെ സന്ദർശിച്ച് രോഗവിവരം ആശുപത്രി അധികൃതരുമായി ചർച്ച ചെയ്തിരുന്നു.
നിലവിൽ 89 വയസുള്ള കല്യാൺസിംഗ് രാജസ്ഥാനിലും ഹിമാചൽ പ്രദേശിലും ഗവർണറായി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
Comments