മദ്യവും മയക്കുമരുന്നും യുവതലമുറയിൽ ഒരു വിഭാഗത്തെ വഴിതെറ്റിക്കുമ്പോൾ അതിനെതിരെയുളള ജാഗ്രതയും ഇടപെടലും ചെറുതല്ല. അതിനുളള മാർഗങ്ങൾ പലതാണെന്ന് മാത്രം. സാഹചര്യങ്ങളും സമ്മർദങ്ങളും പുതിയ തലമുറയെ തെറ്റിലേക്ക് പ്രേരിപ്പിക്കുമ്പോൾ അരുതെന്ന് പറയാതെ അതേക്കുറിച്ച് പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് ബോധ എന്ന ഹ്രസ്വചിത്രം. പ്രമേയത്തിന്റെ പ്രസക്തി കൊണ്ടും ആവിഷ്ക്കരണത്തിലെ വ്യത്യസ്തത കൊണ്ടും ചിത്രം ഇതിനകം വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു.
ശിവകൃഷ്ണ കഥയും തിരക്കഥയുമൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് രമേശ് റാം ആണ്. റാംസ് ഫിലിംസിന്റേയും വി മീഡിയയുടേയും ബാനറിൽ പ്രേമി വിശ്വനാഥാണ് നിർമാണം. ഓസ്ട്രേലിയൻ സംഗീത പ്രതിഭ ടാവോ ഇസാരിയോ ആണ് ബോധയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത്. അർജുൻ സാബുവാണ് ഛായാഗ്രാഹണം.
അനാമിക,വിശാൽ, ഇന്ദു ബിനോജ്, രാഗേന്തു ഷാ, വിനീത്, രാംജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കൾ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും വിഎഫ്എക്സും നിർവ്വഹിച്ചിരിക്കുന്നത്. അരവിന്ദ് വിജയൻ, വൈഷ്ണവ്, നവീൻ പുലരി, സുധി തുടങ്ങിയവരാണ് അണിയറയിലെ ശ്രദ്ധേയർ.
Comments