ഗതകാലസ്മൃതികളുണർത്തി ഇന്ന് പിള്ളേരോണം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗതകാലസ്മൃതികളുണർത്തി ഇന്ന് പിള്ളേരോണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2021, 10:33 am IST
FacebookTwitterWhatsAppTelegram

ഇന്ന് കർക്കിടകത്തിലെ തിരുവോണം. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി ഗതകാലസ്മൃതികളുണർത്തി എത്തുന്ന പിള്ളേരോണമാണ് ഇന്ന്. കുഞ്ഞോണത്തിന് പണ്ടൊക്കെ പൊന്നോണത്തിന്റെ പകിട്ടുണ്ടായിരുന്നു. കർക്കിടകത്തിലെ പിള്ളേരോണം മുതലായിരുന്നു അന്നൊക്കെ ചിങ്ങത്തിലെ ഓണാഘോഷത്തിന്റെ കേളികൊട്ട്.

പഴയ ആഘോഷങ്ങളും ആചാരങ്ങളും അപൂർവതയായെങ്കിലും ചിലരെങ്കിലും ഇന്നും പഞ്ചാംഗം നോക്കി പിള്ളേരോണം ആഘോഷിക്കുന്നു. പിള്ളേരോണം കഴിഞ്ഞ് 27 നാളുകൾ പിന്നിട്ടാൽ ചിങ്ങത്തിരുവോണമായി. കുടുംബ കാരണവന്മാരായിരുന്നു പണ്ടൊക്കെ പിള്ളേരോണം കേമമാക്കാൻ മുൻ കൈയെടുത്തിരുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളോടെ പിള്ളേരോണം ആഘോഷിച്ചിരുന്നത് പ്രായംചെന്നവരുടെ മനസ്സിൽ ഇന്നും നിറംമങ്ങാതെയുണ്ട്.

പിള്ളേരോണം മുതൽ കന്നിമാസത്തിലെ മകംനാൾ വരെയായിരുന്നു പണ്ടൊക്കെ ഓണാഘോഷം. പിള്ളേരോണത്തിന് കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും. മഹാബലി മലയാളനാട് വാണിരുന്നകാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും മുത്തശ്ശിമാരുടെ വായ്മൊഴികളിലൂടെ ഇളംമനസ്സുകളിൽ ഇടംതേടിയിരുന്നു. അസുരചക്രവർത്തിയുടെ ധർമപുരാണം, വാമനൻ ഉൾപ്പെടെയുള്ളവരുടെ അവതാരകഥകൾ തുടങ്ങിയവ കേൾക്കാൻ കുരുന്നുകൾ കാതോർക്കും.

പിള്ളേരോണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടത് അണുകുടുംബസ്ഥിതി വന്നതോടെയാണ്. വീടുകളിലെല്ലാം അംഗസംഖ്യ കുറഞ്ഞു. തറവാട്ടുവളപ്പുകളിൽ ഇടമില്ലാത്തവിധം വീടുകൾ ഉയർന്നു. എല്ലായിടത്തും അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. മുതിർന്നവരുടെ ആധിപത്യം ഒരിടത്തും ഇല്ലാതായി.

ഓട്ടപാച്ചലിനിടയില്‍ പുതിയ തലമുറ ഓണം തന്നെ ആഘോഷിക്കാന്‍ മറക്കുന്നു. എന്നാല്‍ പിള്ളേരോണമെന്ന പാരമ്പര്യപൊലിമയുള്ള ആഘോഷം കൊണ്ടാടുന്ന തറവാടുകള്‍ തെക്കന്‍ കേരളത്തില്‍ ഇന്നുമുണ്ട്. സമൃദ്ധിയുടേയും നന്‍മയുടേയും പുലരിക്കായി ഓണ നാളുവരെ ആഘോഷിച്ച് കാത്തിരിക്കുന്നവര്‍.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies