ഇസ്ലാമാബാദ് : പാകിസ്താന്റെ പ്രധാനമന്ത്രിയാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി മെഹ്വിഷ് ഹയാത്ത് . ജിയോ ടിവി നടത്തിയ ചോദ്യോത്തര വേളയിലാണ് നടിയായ മെഹ്വിഷ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത് .
രാഷ്ട്രീയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മെഹ് വിഷിന്റെ മറുപടി . പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തനിക്ക് പ്രചോദനമേകുന്നുണ്ട് . അതുകൊണ്ട് തന്നെ ഒരു ദിവസം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു .
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഒരു ക്രിക്കറ്റ് കളിക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കഴിയുമെങ്കിൽ തീർച്ചയായും അഭിനേതാക്കൾക്കും അതാകാം, – മെഹ്വിഷ് പറഞ്ഞു
പാകിസ്താന്റെ അടുത്ത വനിതാ പ്രധാനമന്ത്രിയാകാനുള്ള താൽപര്യവും ഹയാത്ത് മെഹ്വിഷ് ഹയാത്ത് മറച്ചു വച്ചില്ല . തനിക്ക് ഇമ്രാനെ വെല്ലുവിളിക്കാൻ താൽപ്പര്യമില്ല, പക്ഷേ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇനി മറ്റാരെങ്കിലും വരും . തനിക്കും പ്രധാനമന്ത്രിയുടെ സ്ഥാനത്തേക്ക് മത്സരാർത്ഥിയാകാൻ കഴിയും, അവർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് സമയം ആകുമ്പോൾ അറിയിക്കുമെന്നായിരുന്നു മെഹ്വിഷ് ഹയാത്തിന്റെ മറുപടി .ലോഡ് വെഡ്ഡിങ്, പഞ്ചാബ് നഹി ജാവോങ്കി, ആക്ടൻ ഇൻ ലോ തുടങ്ങിയവയിലെ കഥാപാത്രങ്ങളിലൂടെയാണ് മെഹ്വിഷ് ആരാധകരുടെ പ്രിയതാരമായി മാറിയത്.ദാവൂദ് ഇബ്രാഹിമിനെക്കാൾ 27 വയസ് ഇളയതാണ് മെഹ് വിഷ്.
Comments