ബംഗളൂരു : കർണാടകയിൽ കുരങ്ങുകളോട് ക്രൂരത. വിഷം നൽകിയ ശേഷം കുരങ്ങുകളെ മർദ്ദിച്ച് കൊന്ന് വഴിയരികിൽ ഉപേക്ഷിച്ചു. ഹസ്സൻ ജില്ലയിലെ സക്ലേഷ്പൂർ ബേഗർ ക്രോസ് റോഡിലാണ് സംഭവം.
വഴിയരികിൽ വലിയ ചാക്കുകളിൽ കെട്ടിയാണ് അവശനിലയിലായ കുരങ്ങുകളെ ഉപേക്ഷിച്ചിരുന്നത്. പ്രദേശവാസികളാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ കുരങ്ങുകളാണെന്ന് മനസ്സിലായത്. 60 കുരങ്ങുകളെയാണ് വിഷം നൽകി മർദ്ദിച്ച് അവശരാക്കിവഴിയിൽ തള്ളിയത്. ഇതിൽ 38 എണ്ണം ചത്തു. ബാക്കിയുള്ള കുരങ്ങുകളെ ചികിത്സയ്ക്കായി അടുത്തുള്ള മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചത്ത മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് വിഷാംശം അകച്ചു ചെന്നതായി കണ്ടെത്തിയത്. മർദ്ദനമേറ്റ പാടുകളും കുരങ്ങുകളുടെ ശരീരത്തിലുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
Comments