മുംബൈ: മേരി കോമിനെ പ്രശംസിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യഥാർത്ഥ ചാമ്പ്യനെന്നാണ് മേരി കോമിനെ പ്രിയങ്ക വിശേഷിപ്പിച്ചത്. മേരികോം എല്ലാവർക്കും പ്രചോദനമാണെന്നും രാജ്യത്തെ ഒാരോരുത്തരും നിങ്ങളെ ഓർത്ത് അഭിമാനിക്കുകയാണെന്നും പ്രിയങ്ക ചോപ്ര കുറിച്ചു. മേരികോമിന്റെ ജീവിതം പ്രമേയമാക്കി 2014ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു ടൈറ്റിൽ കഥാപാത്രമായെത്തിയത്.
‘യഥാർഥ ചാമ്പ്യൻ ഇങ്ങനെയാണ്. അഭിനിവേശത്തോടും അർപ്പണ ബോധത്തോടുമൊപ്പം എങ്ങനെ ദൂരങ്ങൾ പോകാമെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നു. ഓരോ സമയത്തും ഞങ്ങളെ പ്രചോദിപ്പിക്കുകയും നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നു’, പ്രിയങ്ക ചോപ്ര കുറിച്ചു. അതേസമയം ഒളിമ്പിക്‌സിലെ മേരിക്കോമിന്റെ അപ്രതീക്ഷിത തോൽവി മുഴുവൻ ഇന്ത്യക്കാരേയും വേദനയിലാഴ്‌ത്തിയിരുന്നു.
ആറ് തവണ ലോക ചാമ്പ്യനായ മേരി ഇത്തവണ ടോക്ക്യോയിലും സ്വർണ്ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയോട് പൊരുതി തോൽക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും മേരി കോം എന്ന കായികതാരം രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങൾ ഒരിക്കലും മറക്കാനാവില്ല.
This is what the ultimate champion looks like…
Bravo @MangteC… you’ve shown us how to go the distance with passion and dedication. You inspire us and make us proud Every.Single.Time 🙌🏽 #Legend pic.twitter.com/jXnoiUEznu
— PRIYANKA (@priyankachopra) July 29, 2021















