ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 05:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിനെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാന്‍ നടത്തുന്ന പരാമര്‍ശങ്ങളെ തള്ളി ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. യുഎന്‍ വേദി ദുരുപയോഗം ചെയ്ത് പാകിസ്ഥാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇന്ത്യ ആരോപിച്ചു. യുഎന്‍ പൊതുസഭയുടെ നാലാം കമ്മിറ്റിയില്‍ കോളനിവിമുക്തീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് ഇന്ത്യ മറുപടി അവകാശം വിനിയോഗിച്ചത്. പാകിസ്ഥാന്‍ പ്രതിനിധിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയായി എംപി മഹിമ കുമാരി മെവാര്‍ ഇന്ത്യയുടെ നിലപാട് അവതരിപ്പിച്ചു. ജമ്മു കശ്മീരിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കണമെന്ന് മെവാര്‍ ആവശ്യപ്പെട്ടു.

അടിസ്ഥാന അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി പ്രതിഷേധിച്ച സാധാരണക്കാര്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെയും അവരുടെ പിന്തുണയുള്ള സംഘങ്ങളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അവര്‍ ആരോപിച്ചു. അതേസമയം, ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ യുഎന്നില്‍ രംഗത്തെത്തി. ആണവായുധ ഭീഷണികള്‍ ഇന്ത്യയെ പിന്തിരിപ്പിക്കില്ലെന്നും ഭീകരാക്രമണമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കുമെന്നും ജനീവയിലെ നിരായുധീകരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്നിലെ ഇന്ത്യന്‍ ദൗത്യത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് അന്‍മോല്‍ ഷേര്‍ ബേദി വ്യക്തമാക്കി. യുഎന്‍ പൊതുസഭയുടെ ഒന്നാം കമ്മിറ്റിയില്‍ സംസാരിക്കവെയാണ് ബേദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവരെയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെയും വേര്‍തിരിച്ചു കാണില്ലെന്നും അദ്ദേഹം പറഞ്ഞു. 2025-ല്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ബേദി പരാമര്‍ശിച്ചു. സംഘര്‍ഷം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യബോധത്തോടെയും നിയന്ത്രിതമായും സ്വയംപ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങള്‍ രാജ്യങ്ങളുടെ പതിവ് നയതന്ത്ര ഉപാധികളായി ഉപയോഗിക്കരുതെന്നും ബേദി ചൂണ്ടിക്കാട്ടി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആണവ ഭീഷണികള്‍ ഉപയോഗിക്കുന്നത് സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആണവ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്ത്യ യുഎന്നില്‍ ഉന്നയിച്ചു. അബ്ദുള്‍ ഖദീര്‍ ഖാന്‍ ശൃംഖലയുടെ ചരിത്രം പരാമര്‍ശിച്ച ബേദി, പാകിസ്ഥാനുമായി ആണവ-നൂതന സൈനിക സഹകരണം നടത്തുമ്പോള്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: IndiaSlams Pakisthanjammu kashmir issue
Share
Tweet
SendShare

More News from this section

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

Latest News

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies